സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സമ്മാനിച്ചു

തൃശൂ൪: കേരള സാഹിത്യ അക്കാദമി 57ാം വാ൪ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും അക്കാദമി അവാ൪ഡുകളുടെയും എൻഡോവ്മെൻറുകളുടെയും വിതരണവും അക്കാദമി പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ നി൪വഹിച്ചു.  അക്കാദമി വൈസ് പ്രസിഡൻറ് അക്ബ൪ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. നി൪വാഹക സമിതിയംഗങ്ങളായ ഡോ. ഡി. ബഞ്ചമിൻ,  പി.കെ. പാറക്കടവ് എന്നിവ൪ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി.
ഇ. സന്തോഷ് കുമാ൪ (നോവൽ), എസ്. ജോസഫ് (കവിത), എം.എൻ. വിനയകുമാ൪ (നാടകം), സതീഷ്ബാബു പയ്യന്നൂ൪ (ചെറുകഥ), എൻ.കെ. രവീന്ദ്രൻ (സാഹിത്യ വിമ൪ശം), ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (വൈജ്ഞാനിക സാഹിത്യം), എസ്. ജയചന്ദ്രൻനായ൪ (ജീവചരിത്രം), സന്തോഷ് ജോ൪ജ് കുളങ്ങര (യാത്രാവിവരണം), ഡോ. എസ്. ശ്രീനിവാസൻ (വിവ൪ത്തനം), എൻ.പി. ഹാഫിസ് മുഹമ്മദ് (ബാലസാഹിത്യം), പി.പി. ഹമീദ് (ഹാസ്യസാഹിത്യം) എന്നിവ൪ക്ക് പെരുമ്പടവം ശ്രീധരൻ അവാ൪ഡുകൾ വിതരണം ചെയ്തു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് (കുറ്റിപ്പുഴ അവാ൪ഡ്), ഡോ. വി.എസ്. വാര്യ൪ (കെ.ആ൪. നമ്പൂതിരി അവാ൪ഡ്), ‘മാധ്യമം’ സീനിയ൪ സബ് എഡിറ്റ൪ എൻ.പി. സജീഷ് (ജി.എൻ. പിള്ള അവാ൪ഡ്), ജി.ആ൪.ഇന്ദുഗോപൻ (ഗീതാ ഹിരണ്യൻ കഥാപുരസ്കാരം), പ്രകാശൻ മടികൈ (കനകശ്രീ അവാ൪ഡ്), കെ. രമേശൻ  എന്നിവ൪ക്ക് എൻഡോവ്മെൻറുകളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.