ലാവലിന്‍: വിധി പഠിച്ചുവേണം പ്രതികരിക്കാനെന്ന് പിണറായി

കണ്ണൂ൪: ലാവലിൻ കേസിൽ കോടതി വിധി കൃത്യമായി പഠിച്ചുവേണം അതിനെക്കുറിച്ച് പ്രതികരിക്കാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ലാവലിൻ വിവാദമുണ്ടായപ്പോൾ പാ൪ട്ടി തനിക്ക് പിന്നിൽ ഉറച്ചുനിന്നുവെന്നും ജന്മനാട്ടിൽ നൽകിയ സ്വീകരണത്തിൽ പിണറായി പറഞ്ഞു.

കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷം ആദ്യമായി കണ്ണൂരിലത്തെുന്ന  പിണറായി വിജയന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്.  തലശേരി റെയിൽവേ സ്റ്റേഷനിലത്തെിയ പിണറായിയെ സി.പി.എം ജില്ലാ സെക്രട്ടറി  പി.  ജയരാജൻ, സംസ്ഥാനകമ്മറ്റി അംഗം എം.വി ജയരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാ൪ട്ടി പ്രവ൪ത്തക൪ ചേ൪ന്ന് സ്വീകരണം നൽകി. തുട൪ന്ന് ബാന്‍്റ് മേളത്തിന്‍്റെയും റെഡ് വളണ്ടിയ൪ മാ൪ച്ചിന്‍്റെയും  അകമ്പടിയോടെ സ്വദേശമായ പിണറായിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാലു മണിക്ക് കണ്ണൂരിൽ സി.പി.എം ജില്ലാകമ്മറ്റിയും പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.