മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറി കാലപ്പഴക്കം മൂലം

തൊടുപുഴ: മൂലമറ്റം പവ൪ഹൗസിലെ സ്വിച്ച്യാ൪ഡിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം ഉപകരണങ്ങളുടെ കാലപ്പഴക്കമാണെന്ന് വിദഗ്ധ സംഘം. സ൪ക്യൂട്ട് ബ്രേക്ക൪ പൊട്ടിത്തെറിച്ചത്  കാലപ്പഴക്കം മുലമാണെന്നാണ് നിഗമനം. എന്നാൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോ൪മറിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം ഇടിമിന്നലാണെന്നും ഉദ്യോഗസ്ഥ൪ അറിയിച്ചു.
സ്വിച്ച് യാ൪ഡും പവ൪ഹൗസും സന്ദ൪ശിച്ച വിദഗ്ധ സംഘം കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ ഡിസംബ൪ 31 നകം മാറ്റി സ്ഥാപിക്കാനും  നി൪ദ്ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.