കരിപ്പൂര്‍ സ്വര്‍ണക്കടത്ത്:സി.ബി.ഐ അന്വേഷണം തുടങ്ങി

കരിപ്പൂ൪: വിമാനത്താവളത്തിൽ ഒന്നര കോടിയിലേറെ രൂപയുടെ സ്വ൪ണവുമായി എയ൪ഹോസ്റ്റസും യുവതിയും പിടിയിലായ കേസിൽ സി.ബി.ഐ പ്രാഥമികാന്വേഷണം തുടങ്ങി. സ്വ൪ണക്കടത്തിലെ മുഖ്യ പ്രതികൾക്ക് നെടുമ്പാശ്ശേരി സ്വ൪ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനകളത്തെുട൪ന്നാണ് സി.ബി.ഐ രംഗത്തത്തെിയത്. വിശദമായ തെളിവെടുപ്പ് അടുത്തദിവസം ഉണ്ടാകും. കരിപ്പൂ൪ സംഭവത്തിലെ പ്രധാന കണ്ണികളും നെടുമ്പാശ്ശേരി കേസിലെ പ്രതികളുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ രണ്ടു കേസുകളും കോ൪ത്തിണക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥ൪ക്ക് സ്വ൪ണക്കടത്തുമായുള്ള ബന്ധം പരിശോധിക്കുന്നുണ്ട്.
കരിപ്പൂരിൽനിന്ന് അടുത്തിടെ കൊച്ചിയിലേക്ക് സ്ഥലംമാറിയ ഒരു ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലാണ്. ഇയാളുടെ വ്യാപാര ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
സ്വ൪ണക്കടത്ത് അടുത്തിടെയായി വ൪ധിക്കാനിടയായ കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. നെടുമ്പാശ്ശേരി സംഭവത്തെ തുട൪ന്ന് അവിടെ കേന്ദ്ര ആഭ്യന്തര ഏജൻസികളുടെ നിരീക്ഷണം ശക്തമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ മാത്രം സ്വ൪ണക്കടത്ത് സാധ്യമാകാതെ വന്നതോടെയാണ് സംഘം കരിപ്പൂരിലേക്ക് കണ്ണുവെച്ചതെന്ന് കരുതുന്നു. താരതമ്യേന ലഘുവായ പരിശോധന സംവിധാനമാണ് കരിപ്പൂരിലുള്ളത്. ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനയുടെ കാര്യക്ഷമത കുറക്കുന്നതായി ഉദ്യോഗസ്ഥ൪തന്നെ പറയുന്നു.
അമ്മയും രണ്ട് പെൺമക്കളുമുള്ള കുടുംബവും തലശ്ശേരിയിലെ മധ്യവയസ്കയും കരിപ്പൂ൪ സ്വ൪ണക്കടത്ത് റാക്കറ്റിലെ കണ്ണികളാണെന്നാണ് ഡി.ആ൪.ഐക്ക് ലഭിച്ച സൂചന. കേസിൽ പത്തുപേ൪ പ്രതികളാകുമെന്നാണ് സൂചന.
കൊടുവള്ളി സ്വദേശി അബ്ദുൽ ലായിസ്, തലശ്ശേരി സ്വദേശി നബീൽ, ഷബാസ് എന്നിവരാണ് മുഖ്യ പ്രതികൾ. അബ്ദുൽ ലായിസും നബീലും ജ്വല്ലറി ഉടമകളാണ്.  ഇരുവ൪ക്കും നാട്ടിലും ദുബൈയിലും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. നബീലും ഫയാസും ഒരുമിച്ചുള്ള ചിത്രങ്ങൾ അധികൃത൪ക്ക് ലഭിച്ചിട്ടുണ്ട്.
ദുബൈയിലുള്ള മുഖ്യ പ്രതികളെ ചോദ്യം ചെയ്യാനായാലേ കാര്യങ്ങൾ എളുപ്പമാകൂ. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികൾ ഡി.ആ൪.ഐ ആരംഭിക്കാനിരിക്കയാണ്.
പിടിയിലായ എയ൪ഹോസ്റ്റസ് വയനാട് സ്വദേശി ഹിറോമോസ പി. സെബാസ്റ്റ്യൻ, കണ്ണൂ൪ സ്വദേശി റാഹില എന്നിവരെ കഴിഞ്ഞദിവസം എറണാകുളം അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് നവംബ൪ 22 വരെ റിമാൻഡ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച ഡി.ആ൪.ഐ അധികൃത൪ കോടതിയെ സമീപിക്കും. വിശദമായ ചോദ്യംചെയ്യലിൽ സംഭവം സംബന്ധിച്ച നി൪ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.