കെ.എസ്.ആര്‍.ടി.സി വിഭജിക്കണമെന്ന് ശിപാര്‍ശ; വേണ്ടെന്ന് ആര്യാടന്‍

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആ൪.ടി.സിയെ മൂന്ന് മേഖലകളായി വിഭജിക്കണമെന്ന ആസൂത്രണ ബോ൪ഡിൻെറ ശിപാ൪ശ ഗതാഗതമന്ത്രി തള്ളി. സ൪ക്കാറോ യു.ഡി.എഫോ ച൪ച്ച ചെയ്യാത്ത കാര്യമാണിതെന്നും കോ൪പറേഷനെ വിഭജിക്കേണ്ട കാര്യമില്ളെന്നുമാണ് മന്ത്രി പറയുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ നൽകാനായിട്ടില്ല. അടുത്തമാസം മുതൽ ജീവനക്കാ൪ക്കുള്ള ശമ്പളവും മുടങ്ങുന്ന അവസ്ഥയാണ്. ശമ്പളം നൽകാൻ പറ്റാത്ത വിധം പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മന്ത്രി ധനമന്ത്രാലയത്തിന് നേരെയും രംഗത്ത് വന്നിരുന്നു. കോ൪പറേഷനെ വിഭജിക്കേണ്ട ആവശ്യമില്ളെന്നും അതുകൊണ്ട് പ്രത്യേക പ്രയോജനമില്ല എന്നുമാണ് മന്ത്രി പറയുന്നത്. കോ൪പറേഷനെ തെക്കൻ മേഖല, മധ്യമേഖല, വടക്കൻ മേഖല എന്നിങ്ങനെ മൂന്നായി വിഭജിക്കണമെന്നും ഓരോ വിഭാഗത്തിനും സ്വയംഭരണാധികാരമുള്ള പ്രത്യേക മാനേജ്മെൻറ് വേണമെന്നുമാണ് ശിപാ൪ശ. കെ.എസ്.ആ൪.ടി.സിയുടെ പേര് കേരളാ സ്റ്റേറ്റ് ട്രാൻസിറ്റ് അതോറിറ്റിയെന്ന് മാറ്റണമെന്നും ശിപാ൪ശയിൽ പറയുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങൾ പ്രത്യേക അതോറിറ്റിക്ക് കീഴിൽ കൊണ്ടുവരണം. മോണോറെയിലും കൊച്ചി മെ¤്രടായും ഈ അതോറിറ്റികൾക്ക് കീഴിലാക്കണം. ഇവയെല്ലാം പബ്ളിക് ട്രാൻസിറ്റ് അതോറിറ്റിക്ക് കീഴിലാവണം പ്രവ൪ത്തിക്കേണ്ടതെന്നുമാണ് ശിപാ൪ശ. 2030ൽ സംസ്ഥാനത്ത് ഗതാഗതസംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്ന കരട് റിപ്പോ൪ട്ടിലാണ് ശിപാ൪ശ.
തിരക്കേറിയ റോഡുകളിൽ തിരക്കേറിയ സമയത്ത് നഗരസഭകൾ സ്വകാര്യ വാഹനങ്ങളിൽ നിന്ന് കൺജെക്ഷൻ ടാക്സ് എന്ന പ്രത്യേക നികുതി ഈടാക്കണമെന്ന നി൪ദേശവുമുണ്ട്. ബസുകളിൽ ഒരു ദിവസം തന്നെ പല സമയത്ത് പല ടിക്കറ്റ് നിരക്കും ഏ൪പ്പെടുത്തണം. ടാക്സികൾ, ഓട്ടോകൾ, ജീപ്പുകൾ, മിനി വാനുകൾ തുടങ്ങിയവയുടെ എണ്ണം നിയന്ത്രിക്കണം. പൊതുയാത്രാമാ൪ഗങ്ങൾ ശക്തിപ്പെടുന്നതോടെ ഒറ്റയാത്രക്കാരൻ മാത്രമുള്ള വാഹനങ്ങൾ കുറക്കുകയോ നിരത്തുകളിൽ നിന്നൊഴിവാക്കുകയോ വേണം. ഹ്രസ്വദൂര സ൪വീസിന് മാത്രമേ ഓട്ടോകളെ അനുവദിക്കാവൂ. മിനി ബസുകളും ജീപ്പുകളും മലയോരമേഖലയിൽ മാത്രമാക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രാമീണ റോഡുകൾ വികസിപ്പിക്കണമെന്നും ആസൂത്രണ ബോ൪ഡ് നി൪ദേശിക്കുന്നു.
പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി  സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുടെ നിയന്ത്രണത്തിനായി സംസ്ഥാന ട്രാൻസ്പോ൪ട്ട് അതോറിറ്റി രൂപവത്കരിക്കണം. കെ.എസ്.ആ൪.ടി.സിക്ക് പുറമെ ജലഗതാഗത സംവിധാനവും മോണോ റെയിലും ഉൾപ്പെടുത്തിയാണ് അതോറിറ്റി രൂപവത്കരിക്കേണ്ടത്. കമ്പനിവത്കരണം കെ.എസ്.ആ൪.ടി.സിയുടെ ഇപ്പോഴത്തെ സംവിധാനങ്ങളെ പൂ൪ണമായി മാറ്റിമറിക്കുമെങ്കിലും ഇതുസംബന്ധിച്ച വ്യക്തത റിപ്പോ൪ട്ടിലില്ല. സംസ്ഥാനത്തെ ഗതാഗതസംവിധാനത്തിൻെറ മേൽനോട്ടത്തിനും കൂടുതൽ കാര്യക്ഷമതക്കുമാണ് ട്രാൻസ്പോ൪ട്ട് അതോറിറ്റി രൂപവത്കരിക്കുന്നതെന്നാണ് ആസൂത്രണ ബോ൪ഡിൻെറ നിലപാട്. വൻ കടക്കെണിയിലായതിനാലാണ് കെ.എസ്.ആ൪.ടി.സിയെ കമ്പനിയാക്കാൻ ആസൂത്രണ ബോ൪ഡ് പദ്ധതിയിടുന്നത്.
കരട് റിപ്പോ൪ട്ടിൽ നി൪ദേശവും പരാതിയും നൽകാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. എന്നാൽ, ജീവനക്കാരെക്കുറിച്ചോ സേവന- വേതന വ്യവസ്ഥകളെക്കുറിച്ചോ റിപ്പോ൪ട്ടിലില്ല. പെൻഷനെക്കുറിച്ചും സൂചനയില്ല. ആസൂത്രണബോ൪ഡ് രേഖയിൽ പരാമ൪ശമില്ളെങ്കിലും സ്വകാര്യ പങ്കാളിത്തം തേടാനും സാധ്യതയുണ്ട്. പെൻഷനും ശമ്പളവും കൃത്യമായി നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കമ്പനിവത്കരണനി൪ദേശം വരുന്നത്. കമ്പനി രൂപവത്കരണത്തോടെ കോ൪പറേഷൻെറ സേവനങ്ങൾ പലതും നിലക്കും. യാത്രാസൗജന്യം നിലക്കും. വിദൂര ഗ്രാമീണമേഖലയിലടക്കമുള്ള സ൪വീസുകൾ ഇല്ലാതാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.