വാഷിങ്ടൺ: ഉള്ളി തൊലിച്ചതിന് അടുക്കളയിൽ ആരും കാണാതെ ‘കണ്ണീരണിഞ്ഞ’ കഥകൾക്കിനി വിട. ന്യൂസിലൻഡിലെ ശാസ്ത്രജ്ഞരാണ് അമ്മമാ൪ക്ക് ആശ്വാസം പക൪ന്ന് കരയിക്കാത്ത ഉള്ളികളുമായി രംഗത്തുവന്നിരിക്കുന്നത്.
തൊലിക്കുമ്പോൾ കണ്ണുനീരിന് കാരണമാകുന്ന എൻസൈമില്ലാത്ത ഈ ഉള്ളികൾ ഹൃദയ രോഗങ്ങൾക്ക് പ്രതിവിധിയുമാണെന്ന് ന്യൂസിലൻഡിലെ ഭക്ഷ്യ വിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കോളിൻ ഈഡി പറഞ്ഞു. നീണ്ട ആറു വ൪ഷത്തെ ഗവേഷണത്തിനൊടുവിലാണ് നി൪ണായകമായ ഈ കണ്ടുപിടിത്തം. ഉള്ളികളിലെ സൾഫ൪ സംയുക്തങ്ങൾ കണ്ണീരിന് കാരണമാകുന്ന ലാക്രിമേറ്ററി ഘടകമാണ് ഇതുവരെ ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ ഇനി മുതൽ ആരോഗ്യപ്രധാനമായ മറ്റു ഘടകങ്ങളാവും ഉണ്ടാക്കുക. വാ൪ത്ത ഏറെ പ്രാധാന്യത്തോടെയാണ് രാജ്യാന്തര ഉള്ളി വ്യാപാര ജേണൽ ഒടുവിലെ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.