മലപ്പുറം: ദേശീയപാത ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി പുത്തനത്താണിയിൽ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധസംഗമം ദേശീയപാത സംരക്ഷണസമിതി ജില്ലാ ചെയ൪മാ൪ ഡോ. ആസാദ് ഉദ്ഘാടനം ചെയ്തു. സ൪ക്കാ൪ നയം നടപ്പാക്കേണ്ട കലക്ട൪മാ൪ ദേശീയപാതയുടെ വീതി സ്വന്തം നിലയിൽ തീരുമാനിച്ചത് അപഹാസ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ബലംപ്രയോഗിച്ചാലും പാതക്ക് 30 മീറ്ററിലധികം വിട്ടുകൊടുക്കില്ല. ബി.ഒ.ടി പാതക്ക് 21 മീറ്റ൪ മതി. ഇരകൾ 30 മീറ്റ൪ വീട്ടുകൊടുക്കാൻ തയാറാണ്. 45 മീറ്ററിൽ ചുങ്കപ്പാത പണിയണമെന്ന വാശി ബി.ഒ.ടി മാഫിയയുടെ പണപ്പെട്ടി ലാക്കാക്കിയാണ്.
ഇരകളെ തീവ്രവാദികളെന്ന് വിളിച്ച് 70 മീറ്ററിൽ പാത വികസിപ്പിക്കണമെന്ന് പറഞ്ഞ മന്ത്രി ആര്യാടൻെറ വികസനവാദം ഇരട്ടത്താപ്പാണ്. നിലമ്പൂരിൽ ബൈപാസിൻെറ വീതി 30 മീറ്ററിൽനിന്ന് 20 ആക്കണമെന്ന് കത്ത് നൽകിയ ആര്യാടൻ, മലപ്പുറം ജില്ലയിൽ 25,000 പേ൪ സേശീയപാതയിൽ കുടിയിറങ്ങുമ്പോൾ അവരെ പരിഹസിക്കുകയാണ്.
മന്ത്രി ആര്യാടൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ളെങ്കിൽ അദ്ദേഹത്തിൻെറ വസതിയിലേക്ക് മാ൪ച്ച് സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു. എല്ലാ പ്രദേശങ്ങളിലും ഒക്ടോബ൪ 31 മുതൽ ഇരകളുടെ കുടുംബസംഗമം സംഘടിപ്പിക്കും. രാഷ്ട്രപതിക്ക് സമ൪പ്പിക്കാനുള്ള പത്തുലക്ഷം പേരുടെ ഒപ്പുശേഖരണ നടപടികൾ ഊ൪ജിതമാക്കും. ചെയ൪മാൻ പി.ടി. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.
അബുലൈസ് തേഞ്ഞിപ്പലം, പി.കെ. പ്രദീപ് മേനോൻ, കെ.പി. പോൾ, സി.പി. അബ്ദുറഹ്മാൻ, അബ്ബാസ് മൗലവി മൂടാൽ, വിശ്വനാഥൻ പാലപ്പെട്ടി, ഇബ്രാഹിം ചേലേമ്പ്ര, സി.പി. അബ്ദുല്ല, ഇഖ്ബാൽ പുത്തനത്താണി, ഇല്ല്യാസ് വെട്ടിച്ചിറ എന്നിവ൪ സംസാരിച്ചു. 300ഓളം പേ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.