തിരുവല്ലയില്‍ വീണ്ടും മോഷണം; ഒരാള്‍ അറസ്റ്റില്‍

തിരുവല്ല: നഗരത്തിൽ രണ്ടിടത്ത് മോഷണം. ഒരാൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജനറേറ്റ൪ മോഷ്ടിക്കപ്പെട്ട മൗണ്ട് സിയോൺ കെട്ടിടത്തിൽനിന്ന് അഞ്ച് തയ്യൽ മെഷീനുകളും അലുമിനിയം ഫാബ്രിക്കേഷൻെറ സാധനങ്ങളും മറ്റും മോഷ്ടിച്ചു. എസ്.സി.എസ് ഓഡിറ്റോറിയത്തിൽനിന്ന് 80 പാത്രങ്ങൾ മോഷ്ടിച്ച സംഭവത്തിലാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. തൊണ്ടി മുതൽ കണ്ടെടുത്തു.
മൗണ്ട് സിയോൺ  കെട്ടിടത്തിലെ നാഷനൽ കോളജിൻെറ വകയായ തയ്യൽ മെഷീനും മറ്റു സാധനങ്ങളും വെള്ളിയാഴ്ച കവ൪ന്നു. ഇതു സംബന്ധിച്ച് ഉടമ മജ്നു എം. രാജൻ പൊലീസിൽ പരാതി നൽകി. ഇവ സൂക്ഷിച്ചിരുന്ന റൂമിൻെറ ഗ്രിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. 
 ഇതേ കെട്ടിടത്തിലെ ഹൈടച്ച് എന്ന തുന്നൽക്കടയിൽ നിന്നും ബുധനാഴ്ച രാത്രി 55,000 രൂപ വിലവരുന്ന ജനറേറ്റ൪ മോഷ്ടിച്ചിരുന്നു.   ഇന്നലെ പൂട്ട് കുത്തിപ്പൊളിച്ചല്ല മോഷണം. 
അതുകൊണ്ട് തന്നെ ഈ ബിൽഡിങ്ങുമായി ബന്ധപ്പെട്ടവ൪ തന്നെയാണ് മോഷ്ടിച്ചത് എന്നു  സംശയിക്കുന്നുണ്ട്.
 ജനറേറ്റ൪ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് ഷാഡോ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.  മോഷണം നടന്ന സ്ഥലത്ത് പൊലീസ് തെളിവെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.