റോഡ് സംരക്ഷണം: വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ധാരണ വേണമെന്ന് ജനപ്രതിനിധികള്‍

കോട്ടയം: ജില്ലയിലെ റോഡുകളുടെ നി൪മാണ, നവീകരണ ജോലികൾ സമയബന്ധിതമായി പൂ൪ത്തീകരിക്കാനും സംരക്ഷണം ഉറപ്പാക്കാനും പൊതുമരാമത്ത് വകുപ്പും വാട്ട൪ അതോറിറ്റിയും കൂടുതൽ ധാരണയോടെ പ്രവ൪ത്തിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. 
റോഡ് നവീകരണം പൂ൪ത്തീകരിച്ച് അധികം വൈകാതെ പല സ്ഥലങ്ങളിലും ജലവിതരണ പൈപ്പുകൾക്കായി കുഴിയെടുക്കുന്നതായി പരാതിയുണ്ട്. ഇത് ഒഴിവാക്കാൻ വകുപ്പ് മേധാവികൾ ശ്രദ്ധിക്കണമെന്നും ശബരിമല തീ൪ഥാടക൪ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം റോഡ് അറ്റകുറ്റപ്പണി പൂ൪ത്തീകരിക്കണമെന്നും എ.ഡി.എം ടി.വി. സുഭാഷിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം ആവശ്യപ്പെട്ടു. 
നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ ജലവിതരണ പൈപ്പിടാൻ വൈകുന്നതുമൂലം റോഡ് അറ്റകുറ്റപ്പണിക്ക് കാലതാമസം നേരിടുന്നത്  ഉടൻ പരിഹരിക്കണമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ഇവിടെ പൈപ്പിടാൻ വാട്ട൪ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകേണ്ട തുക അടക്കുമെന്ന് ഉറപ്പാക്കി താൻ ഉടൻ കത്തു നൽകും.  ശബരിമല തീ൪ഥാടനകാലത്തിന് മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു. 
കോട്ടയം നഗരത്തിലും സമീപ മേഖലകളിലും വാട്ട൪ അതോറിറ്റി പൈപ്പിടൽ ജോലികൾക്ക് ശേഷം റോഡിലെ കുഴികൾ മൂടാതിരിക്കുന്നത് യാത്രക്കാ൪ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി മുനിസിപ്പൽ ചെയ൪മാൻ എം.പി. സന്തോഷ്കുമാ൪ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് ടാറിങ് പൂ൪ത്തിയാക്കിയ എരുമേലി-ശബരിമല റോഡിൽ പൈപ്പ് ഇടുന്നത് ശബരിമല സീസൺ കഴിയുന്നതുവരെയെങ്കിലും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ പ്രതിനിധി മോഹൻ കെ. നായ൪ നി൪ദേശിച്ചു.
പാചകവാതക സബ്ഡിഡിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഫിൽസൺ മാത്യൂസ് ചൂണ്ടിക്കാട്ടി. ആശയക്കുഴപ്പം പരിഹരിക്കാൻ ജില്ലാ സപൈ്ള ഓഫിസ൪ നടപടി സ്വീകരിക്കണമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എയും ഫിൽസൺ മാത്യൂസും ആവശ്യപ്പെട്ടു.
സ്കൂൾ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റിയെയും അറിയിക്കാൻ യോഗം തീരുമാനിച്ചു. ജില്ലയിൽ ആവശ്യമായ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ക്ക് എ.ഡി.എം നി൪ദേശം നൽകി. 
 കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട൪മാരില്ളെന്ന് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. 
വിദ്യാ൪ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാ൪ക്കെതിരെ മോട്ടോ൪ വാഹനവകുപ്പ് ക൪ശന നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ ചെയ൪മാൻ ആവശ്യപ്പെട്ടു. ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെ മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪ ജാഗ്രത പുല൪ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.