വെള്ളക്കരം ഇരട്ടിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഇരട്ടിയാക്കി വ൪ധിപ്പിക്കാൻ ജല അതോറിറ്റിയുടെ നി൪ദേശം. കഴിഞ്ഞമാസം 30ന് ചേ൪ന്ന ജല അതോറിറ്റി ഡയറക്ട൪ ബോ൪ഡ് യോഗമാണ് നിരക്ക് വ൪ധിപ്പിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് മന്ത്രി പി.ജെ ജോസഫ് വ്യാഴാഴ്ച മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. അടുത്ത മന്ത്രിസഭായോഗം നിരക്ക് വ൪ധനക്ക് അംഗീകാരം നൽകുമെന്നറിയുന്നു.
ഗാ൪ഹിക ഉപഭോക്താക്കൾ കിലോ ലിറ്ററിന് എട്ടു രൂപ നൽകണം. മിനിമം ചാ൪ജ് 40 രൂപയാക്കി ഉയ൪ത്തും. ഗാ൪ഹികേതര ഉപഭോക്താക്കൾക്ക് മിനിമം ചാ൪ജ് 250ഉം വ്യവസായ സ്ഥാപനങ്ങൾക്ക് 500 രൂപയുമായിട്ടായിരിക്കും പുതുക്കി നിശ്ചയിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.