മാറുന്ന സര്‍ക്കാറുകള്‍ക്കൊത്ത് പാഠ്യപദ്ധതി മാറ്റരുത് -സെമിനാര്‍

തൃശൂ൪: സ൪ക്കാറുകൾ മാറുന്നതിനനുസരിച്ച് പാഠ്യപദ്ധതി രൂപപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിച്ച പാഠ്യപദ്ധതി പരിഷ്കരണ സെമിനാ൪ ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതോടൊപ്പം മൂല്യബോധമുള്ള തലമുറയെ വാ൪ത്തെടുക്കാൻ അധ്യാപക൪ പരിശ്രമിക്കണമെന്ന് സെമിനാ൪ ഉദ്ഘാടനം ചെയ്ത അതിരൂപത സഹായ മെത്രാൻ റാഫേൽ തട്ടിൽ പറഞ്ഞു. പി.സി. ചാക്കോ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അംഗം സി.എൽ. ജോസിനും സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ് സി.ടി. ജയിംസിനും സ്വീകരണം നൽകി. സംസ്ഥാന കരിക്കുലം കമ്മിറ്റിയംഗം ഡോ. വിജയൻ ചാലോട് വിഷയം അവതരിപ്പിച്ചു. എം. വേണുഗോപാൽ, ജോഷി വടക്കൻ, പി.ഡി. വിൻസെൻറ്, പി.ഡി. ആൻേറാ എന്നിവ൪ പങ്കെടുത്തു. ഫാ. തോമസ് കാക്കശേരി മോഡറേറ്ററായിരുന്നു.
പി.സി. ആനീസ്, ബിജു ആൻറണി, ജോഫി സി. മഞ്ഞളി, കെ.എഫ്. ബാബു, റീത്ത ആൻറണി എന്നിവ൪ പരിപാടികൾക്ക് നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.