തച്ചങ്കരിയെ പിരിച്ചുവിടണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: ഐ.ജി ടോമിൻ തച്ചങ്കരിയെ ഇന്ത്യൻ പൊലീസ് സ൪വീസിൽ  (ഐ.പി.എസ്)  നിന്ന് പിരിച്ചുവിടുന്ന കാര്യം പരിഗണിക്കണമെന്ന് ഡി.ജി.പി. ഇക്കാര്യം തീരുമാനിക്കാനുള്ള ഉന്നതതല സമിതി ഉടൻ വിളിക്കണമെന്നും ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ് സെപ്റ്റംബറിൽ നൽകിയ കത്തിൽ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
ഈ കത്ത് പരിഗണിക്കാതെയാണ് തച്ചങ്കരിക്കെതിരെ നടപടി വേണ്ടെന്ന് സ൪ക്കാ൪ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
അഖിലേന്ത്യാ സ൪വീസിലുള്ള ഉദ്യോഗസ്ഥ൪ 15, 25 വ൪ഷം പൂ൪ത്തിയാക്കുകയോ അല്ളെങ്കിൽ 50 വയസ്സ് തികയുകയോ ചെയ്യുമ്പോൾ പ്രവ൪ത്തനം വിലയിരുത്തണമെന്ന് കേന്ദ്രചട്ടമുണ്ട്. ഉദ്യോഗസ്ഥ൪ ഗുരുതര ക്രമക്കേടുകളിൽപെട്ടാൽ സേവനകാലം വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ചട്ടത്തിൽ പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏ൪പ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതുൾപ്പെടെ നടപടി കൈക്കൊള്ളാൻ കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് അധികാരമുണ്ട്. ഇതിനായി ചട്ടപ്രകാരം മറ്റൊരു സംസ്ഥാനത്തെ ഡി.ജി.പിയെയും ഉൾപ്പെടുത്തി കമ്മിറ്റി വിളിക്കണം. ഇതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി കത്തുനൽകിയത്.
സ൪വീസിലുടനീളം ടോമിൻ തച്ചങ്കരി നടത്തിയ നിയമലംഘനങ്ങളുടെ നീണ്ട പട്ടികയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1984ൽ എ.എസ്.പിയായി തുടങ്ങിയ കാലത്ത് ആലപ്പുഴയിലുണ്ടായ കസ്റ്റഡി മ൪ദനം മുതൽ അടുത്തകാലത്തെ ചട്ടംലംഘിച്ചുള്ള വിദേശയാത്രയും പറവൂ൪ പെൺവാണിഭക്കേസ് പ്രതി മണികണ്ഠൻെറ  ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയും ഉൾപ്പെടെ 18 കാര്യങ്ങൾ ഡി.ജി.പി അക്കമിട്ട് നിരത്തുന്നു. സിവിൽ സ൪വീസിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഇത്ര കടുത്ത നടപടിക്കുള്ള ശിപാ൪ശ കേരളത്തിൽനിന്ന് ഇതിന് മുമ്പ് ഉണ്ടായിട്ടില്ളെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
തച്ചങ്കരിക്കെതിരെ കൂടുതൽ നടപടി വേണ്ടെന്നും ഉദ്യോഗക്കയറ്റം നൽകാമെന്നും തീരുമാനിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയതിൽ ചീഫ് സെക്രട്ടറിക്കും വിയോജിപ്പുണ്ടെന്നാണ് സൂചന.  ചട്ടം ലംഘിച്ച് തച്ചങ്കരി വിദേശയാത്ര നടത്തിയെന്ന എ.ഡി.ജി.പി എ.ഹേമചന്ദ്രൻെറ റിപ്പോ൪ട്ടും സ൪ക്കാ൪ മറികടന്നു. സ൪വീസ് ചട്ടങ്ങൾ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് നടപടിവേണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാ൪ശയും തള്ളി.
 ചട്ടം പാലിക്കാതെ വിദേശയാത്ര നടത്തുകയും അവിടെ വെച്ച് തീവ്രവാദ സ്വഭാവമുള്ള ചിലരെ കാണുകയും ചെയ്തെന്നായിരുന്നു തച്ചങ്കരിക്കെതിരായ ആരോപണം. ദുബൈയിലെ വൻകിടഹോട്ടലിൽ  താമസിച്ചെന്നും ബില്ല് നൽകിയില്ളെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)  കണ്ടത്തെിയിരുന്നു. അവരും തച്ചങ്കരിക്കെതിരെ നടപടിക്ക് ശിപാ൪ശ ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.