തിരുവനന്തപുരം: താൽച൪ നിലയത്തിൽ നിന്നുള്ള വൈദ്യുതിയുടെ അളവിൽ കുറവ് വരുന്നത് തുട൪ന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. ഇതിനിടെ ക൪ണാടകയിലെ ലൈൻ തകരാറിനെ തുട൪ന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവുവന്നു.
ഇതിനെതുട൪ന്ന് വടക്കൻ കേരളത്തിൽ ചില സ്ഥലങ്ങളിൽ നിയന്ത്രണം വേണ്ടിവന്നു. എന്നാൽ, ഞായറാഴ്ച ഉപഭോഗം കുറവായിരുന്നതിനാൽ സംസ്ഥാനത്താകെ നിയന്ത്രണം വേണ്ടിവന്നില്ല. താൽചറിൽ നിന്ന് ഞായറാഴ്ച 200 മെഗവാട്ട് വൈദ്യുതി ലഭിച്ചു. സാധാരണ 420 മെഗാവാട്ടാണ് ലഭിച്ചിരുന്നത്. ഇത് 150 മെഗാവാട്ടിലേക്ക് എത്തിയതിനെ തുട൪ന്നാണ് കഴിഞ്ഞദിവസം നിയന്ത്രണം ഏ൪പ്പെടുത്തിയത്. ശനിയാഴ്ച ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണം വേണ്ടിവന്നത്.
ഉപഭോഗം 57.2347 ദശലക്ഷം യൂനിറ്റിൽ എത്തുകയും ചെയ്തു. സംസ്ഥാനത്തെ ഉൽപാദനം 36.3571 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ 35.32 ദശലക്ഷം യൂനിറ്റും ജലവൈദ്യുത നിലയങ്ങളിൽ നിന്നാണ്. 20.87 ദശലക്ഷം യൂനിറ്റാണ് പുറത്ത് നിന്ന് കൊണ്ടുവന്നത്. ഇതാകട്ടെ കഴിഞ്ഞ ദിവസങ്ങളിലേക്കാളും കൂടുതലാണ്. നാലിന് 16.79 ദശലക്ഷം യൂനിറ്റായിരുന്നു പുറത്തുനിന്ന് കൊണ്ടുവന്നത്.
ഞായറാഴ്ച ഉപഭോഗം 50 ദശലക്ഷം യൂനിറ്റിൽ താഴെയായിരിക്കുമെന്നതിനാലാണ് നിയന്ത്രണം ഒഴിവാക്കിയത്.
എന്നാൽ തിങ്കളാഴ്ച അങ്ങനെയാകില്ല. കേന്ദ്ര വിഹിതം കൂടി പരിഗണിച്ച ശേഷം നിയന്ത്രണത്തിൻെറ കാര്യം തിങ്കളാഴ്ച തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.