തീവ്രവാദികള്‍ വരുന്നത് സ്വര്‍ഗത്തില്‍ നിന്നല്ളെന്ന് പ്രണബ്

ബ്രസൽസ്: പാകിസ്താനുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ, രാജ്യത്തിന്‍്റെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ളെന്നും രാഷ്ട്രപതി പ്രണബ് മുഖ൪ജി. അതി൪ത്തികടന്നുള്ള ഭീകരവാദം അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികൾ സ്വ൪ഗത്തിൽ നിന്ന് പൊട്ടി വീഴുന്നതല്ല എന്നും പാകിസ്താന്‍്റെ മണ്ണിൽ നിന്നാണെന്നും പ്രണബ് ആഞ്ഞടിച്ചു. തീവ്രവാദത്തിൽ പങ്ക് നിഷേധിക്കുന്ന പാകിസ്താന് മറുപടിയായാണ് പ്രണബ് ഇങ്ങനെ പറഞ്ഞത്. നാലു ദിവസത്തെ സന്ദ൪ശനത്തിന് ബെൽജിയത്തിൽ എത്തിയതാണ് പ്രണബ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.