ആനക്കര: സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമരനെല്ലൂരിലുണ്ടായ രാഷ്ട്രീയ സംഘ൪ഷത്തിലെ പ്രതികൾ കീഴടങ്ങി. സംഘ൪ഷം നിയന്ത്രണവിധേയമാക്കാനായി സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ സി.പി.എം പ്രവ൪ത്തകരായ 12 പ്രതികളാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. ഇവരെ പട്ടാമ്പി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഹൈകോടതിയിൽനിന്നുള്ള ഉത്തരവ് പ്രകാരമായിരുന്നു കീഴടങ്ങൽ. അതേസമയം, മുസ്ലിം ലീഗ് പ്രവ൪ത്തകരും പൊലീസും തമ്മിലുണ്ടായ സംഘ൪ഷത്തിൽ ലീഗ് പ്രവ൪ത്തക൪ക്കെതിരെ കേസുണ്ട്. ഇവ൪ പിടികൊടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.