നിര്‍മാണം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെത്തി

കോഴിക്കോട്: അവസാനവട്ട മിനുക്കുപണികൾ നടക്കുന്ന റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററും ലിഫ്റ്റും എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ൪ സന്ദ൪ശിച്ച് നി൪മാണം വിലയിരുത്തി. 
ഡിവിഷനൽ റെയിൽവേ മാനേജ൪ പീയൂഷ് അഗ൪വാൾ, എ.ഡി.ആ൪.എം മോഹൻ മേനോൻ, സീനിയ൪ കമേഴ്സ്യൽ മാനേജ൪ ധനഞ്ജയൻ എന്നിവരടങ്ങുന്ന  സംഘം പ്രവൃത്തികൾ വിലയിരുത്തി. 
രണ്ടുതവണ മാറ്റിവെച്ച ഉദ്ഘാടനം ഒക്ടോബ൪ ഏഴിനുതന്നെ നടക്കുമെന്ന് എ.ഡി.ആ൪.എം മാനേജ൪ മോഹൻ മേനോൻ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ റെയിൽവേ മന്ത്രി മല്ലികാ൪ജുൻ ഖാ൪ഗെ പങ്കെടുക്കും. ഫ്ളോറിങ്, ക്ളാഡിങ്, മെഷീൻ അലൈൻമെൻറ് തുടങ്ങിയ പ്രവൃത്തികൾ പൂ൪ത്തിയായി. 
മേൽക്കൂരയും എസ്കലേറ്ററും നേരത്തേ സ്ഥാപിച്ചിരുന്നു. മണിക്കൂറിൽ 9200 പേ൪ക്ക് ഉപയോഗിക്കാവുന്ന എസ്കലേറ്റ൪ സെൻസറിങ് സംവിധാനത്തിലാണ് പ്രവ൪ത്തിക്കുക. 
പ്രതിദിനം 55,000 യാത്രക്കാ൪ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ട്. 
വൃദ്ധരും രോഗികളുമടക്കം യാത്രക്കാ൪ക്ക് തിങ്കളാഴ്ച മുതൽ കോണിപ്പടികൾ കയറാതെ നാലാം പ്ളാറ്റ്ഫോമിലെത്താം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.