നീലേശ്വരം (കാസ൪കോട്): നീലേശ്വരം നഗരസഭയിൽ സ൪ട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകിയാൽ നിമിഷങ്ങൾക്കകം വിശദാംശങ്ങൾ അപേക്ഷകൻെറ മൊബൈൽ ഫോണിൽ എസ്.എം.എസ് ആയി എത്തും. പരമാവധി രണ്ടു ദിവസങ്ങൾക്കകം സ൪ട്ടിഫിക്കറ്റും ലഭിക്കും. ഡി-ഗവേണൻസ് പദ്ധതിയിലൂടെ സമ്പൂ൪ണ ഡിജിറ്റലൈസ് സംവിധാനമൊരുക്കി സംസ്ഥാനത്തെ ആദ്യത്തെ പേപ്പ൪ രഹിത ഓഫിസാവുകയാണ് നീലേശ്വരം നഗരസഭ. പദ്ധതി ഒരു മാസത്തോളമായി പരീക്ഷണാടിസ്ഥാനത്തിൽ നടന്നു വരുന്നു. 2014 ജനുവരിയോടെ നഗരസഭ സമ്പൂ൪ണ ഡിജിറ്റലൈസ് സംവിധാനത്തിലേക്ക് മാറും.
അപേക്ഷ കടലാസിലോ ഇ-മെയിൽ വഴിയോ നൽകാം. തുട൪നടപടികൾ അപേക്ഷകന് ഇൻറ൪നെറ്റ് വഴി അറിയാം. കാലതാമസം വന്നാൽ ബന്ധപ്പെട്ട സൂചിക പരിശോധിച്ച് സംവേദിത എന്ന പൊതുവെബ്സൈറ്റ് വഴി അധികൃത൪ക്ക് പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.