റബര്‍ ഉല്‍പാദനം ഇരട്ടിയാക്കാന്‍ ‘നീഡില്‍ ടാപ്പിങ്ങു’മായി ജോര്‍ജ്

കോട്ടയം: റബ൪ ഉൽപാദനരംഗത്ത് ‘നീഡിൽ ടാപ്പിങ്’ എന്ന നൂതന സംവിധാനവുമായി ജോ൪ജ് ശ്രദ്ധേയനാകുന്നു. റബ൪കൃഷി മേഖലയിൽ ഇതിനകം ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തിയ എരുമേലി ഒഴക്കനാട് ജോ൪ജ് എസ്. പുതുപ്പറമ്പിലാണ് റബറിൽനിന്ന് പാലെടുക്കുന്നതിന് ‘നീഡിൽ ടാപ്പിങ്’ എന്ന നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്.
പട്ട ചത്തെിക്കളഞ്ഞ് പാലെടുക്കുന്ന പരമ്പരാഗതരീതിക്ക് പകരം സൂചിക്കത്തിയുടെ മുന കൊണ്ട് പട്ടയിൽ കുത്തി പാലെടുക്കുന്നതാണ് ‘നീഡിൽ ടാപ്പിങ്’. ഇതിലൂടെ റബ൪ ഉൽപാദനം ഇരട്ടിയിലേറെയാക്കുന്നതിനൊപ്പം മരത്തിൻെറ ആയുസ്സ് നൂറുവ൪ഷത്തിലധികമാക്കാമെന്നും ജോ൪ജ് വാ൪ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഒരു ദിവസത്തെ പരിശീലനക്ളാസിലൂടെ ആ൪ക്കും ‘നീഡിൽ ടാപ്പിങ്ങി’ൽ പരിജ്ഞാനം നേടാം. കത്തിമുന തടിയിൽ തട്ടിയാലും കായമായി മുഴച്ചുനിൽക്കില്ളെന്നത് ഇതിൻെറ സവിശേഷതയാണെന്ന് ജോ൪ജ് പറഞ്ഞു. മരത്തിൻെറ വള൪ച്ച കൂടുകയും മരവിപ്പ്, ചീക്ക് എന്നിവ കുറയുകയും ചെയ്യും. മരങ്ങളുടെ വലിപ്പ വ്യത്യാസമനുസരിച്ച് ലഘു, മധ്യമം, തീവ്രം-ഒന്ന്, തീവ്രം-രണ്ട്, അതിതീവ്രം എന്നിങ്ങനെ അഞ്ച് തരം നീഡിൽ ടാപ്പിങ് സംവിധാനങ്ങളാണ് ജോ൪ജ് വികസിപ്പിച്ചത്.
ക൪ഷകരെ ‘നീഡിൽ ടാപ്പിങ്’ പഠിപ്പിക്കാൻ രണ്ടുവ൪ഷമായി നിരവധി പരിശീലന ക്ളാസുകൾ ഇദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. റബ൪ ക൪ഷക൪ക്കായി എട്ടോളം ഇ.ബി സീരിയൽ റബറിനങ്ങൾക്ക് പുറമെ യു.ഡി ടാപ്പിങ്, സ്റ്റോറി ടാപ്പിങ്, റൗണ്ട് ടാപ്പിങ്, ആരോ നൈഫ് ടാപ്പിങ് എന്നീ ടാപ്പിങ് രീതികളും ആരോ നൈഫ്, നീഡിൽ നൈഫ് എന്നീ ടാപ്പിങ് കത്തികളും ചാനൽ റെയിൻഗാ൪ഡും എ.എൽ.വി.പി എന്ന കെട്ടുകമ്പിയും ഇദ്ദേഹം ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജലവിഭവമന്ത്രി പി.ജെ. ജോസഫിൻെറ റബ൪തോട്ടത്തിൽ 12 വ൪ഷമായി യു.ഡി ടാപ്പിങ് രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ജോ൪ജ് പറഞ്ഞു. ‘നീഡിൽ ടാപ്പിങ്’ നേരിട്ട് കണ്ട് മനസ്സിലാക്കാൻ മലേഷ്യൻ സംഘം ജോ൪ജിൻെറ എരുമേലിയിലുള്ള  ‘മിറക്ൾ ലാൻഡ്’ എന്ന പരീക്ഷണ കേന്ദ്രം സന്ദ൪ശിച്ചിരുന്നു. ‘നീഡിൽ ടാപ്പിങ്ങി’നെക്കുറിച്ച് ക്ളാസെടുക്കാൻ  ഇന്തോനേഷ്യയിലേക്ക് ക്ഷണവും ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.