വള്ളിക്കുന്ന്: കാലിക്കറ്റ് സ൪വകലാശാലയുടെ വ്യാജ ബിരുദ-ബിരുദാനന്തര സ൪ട്ടിഫിക്കറ്റുകൾ സമ്പാദിച്ച് അധ്യാപകജോലി നേടിയ കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ് ഇന്ന് തിരുവനന്തപുരത്തേക്ക് പോകും. റിമാൻഡിലായ വളാഞ്ചേരി കോട്ടപ്പുറം പുല്ലാണിക്കാട്ട് മധുവിനെ (39) ചോദ്യം ചെയ്യാൻ തേഞ്ഞിപ്പലം പൊലീസ് നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് സ൪ട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ള ഇയാൾ ബി.എ, എം.എ, ബി.എഡ്, എം.പി.ഇ.എഡ് എന്നീ സ൪ട്ടിഫിക്കറ്റുകൾ വ്യാജമായി സമ്പാദിച്ചാണ് അധ്യാപകനായി വിവിധ സ്കൂളുകളിൽ ജോലിയിൽ കയറിയത്. സ൪ട്ടിഫിക്കറ്റുകൾ വ്യാജമായി നി൪മിച്ചു നൽകിയത് തിരുവനന്തപുരത്തെ വിജയൻ എന്നയാളാണെന്നാണ് ഇയാൾ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.