ഇന്ത്യന്‍ സിനിമയുടെ 100ാം വാര്‍ഷികം: ഗണേഷിനെതിരെ ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: മുൻമന്ത്രി ഗണേഷ്കുമാറിനെതിരെ രൂക്ഷവിമ൪ശവുമായി ചലച്ചിത്രഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ സിനിമയുടെ 100ാം വാ൪ഷികാഘോഷത്തിൽ തന്നെ രണ്ടാംനിരക്കാരനാക്കി അപമാനിച്ചെന്നും ക്വട്ടേഷൻ സംഘങ്ങളെപ്പോലെ പ്രവ൪ത്തിക്കുന്നവരാണ് സംഘാടകരെന്നുമാണ് ആരോപണം. ഗണേഷ്കുമാ൪ എം.എൽ.എയും നി൪മാതാവ് സുരേഷ്കുമാറുമാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും പറഞ്ഞു. സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്. മുതി൪ന്ന നടൻ ജി.കെ. പിള്ളയും പരിപാടിക്കെതിരെ രംഗത്തുവന്നു. പ്രായവും പരിചയവുമൊന്നും പരിഗണിച്ചില്ളെന്ന് ആരോപിച്ചാണ് അദ്ദേഹം പരിപാടി ബഹിഷ്കരിച്ചത്.
ഗണേഷിൻെറ ക്വട്ടേഷൻ സംഘമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ശ്രീകുമാരൻതമ്പി പറഞ്ഞു. രാഷ്ട്രപതി നേരിട്ട് അവാ൪ഡ് നൽകുന്നവരുടെ പട്ടികയിൽനിന്ന് തന്നെ ബോധപൂ൪വം ഒഴിവാക്കി. നടൻ മധുവിനൊപ്പം അവാ൪ഡ് വാങ്ങാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ട്.
ഗണേഷിൻെറ കോക്കസിലുള്ള ഒരാളാണ് അവാ൪ഡ് പട്ടികയിൽനിന്ന് തന്നെ വെട്ടിമാറ്റിയ കാര്യം അറിയിച്ചത്. തന്നെ ഒഴിവാക്കാൻ സുരേഷ്കുമാറിന് എന്ത് അ൪ഹതയാണുള്ളത്.
ഗണേഷ് മന്ത്രിയായ ശേഷം കേരള ഫിലിം ഡവലപ്മെൻറ് കോ൪പറേഷൻ സ്ഥാനത്തേക്ക് കാലടി ഓമനയെയും സീമ ജി. നായരെയുമാണ് തെരഞ്ഞെടുത്തത്. ശാരദയും ഷീലയും ഒക്കെയുണ്ടായിരുന്ന മലയാള സിനിമയെ പ്രതിനിധീകരിക്കാനാണിത്. ഗണേഷ്കുമാറിൻെറ നിലവാരം എന്തെന്ന് അറിയാൻ ഇതുമാത്രം നോക്കിയാൽ മതി.മുമ്പ് തൻെറ സിനിമയിൽ നായകനായി അഭിനയിക്കാൻ ഗണേഷ് വന്നിരുന്നു. കറുത്ത ഗ്ളാസിട്ട കാറിലാണ് ഗണേഷ് വന്നത്. ഓരോ ഷോട്ട് എടുക്കുമ്പോഴും കാറിലേക്കു പോവും. ഇത് എന്തിനെന്ന് ചോദിച്ചപ്പോൾ എ.സി ഉള്ളതിനാലാണെന്നായിരുന്നു മറുപടി. എന്നാൽ, കാറിൽ ഒരു പെണ്ണുണ്ടായിരുന്നു. തൻെറ സെറ്റിൽ ഇത് നടക്കില്ളെന്ന് പറഞ്ഞ് എതി൪ത്തു. തുട൪ന്നാണ് ഗണേഷ് തൻെറ ശത്രുവായതെന്നും തമ്പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.