പെരിന്തൽമണ്ണ: താനൂ൪ മുക്കോല, പെരിന്തൽമണ്ണ തേലക്കാട് എന്നിവിടങ്ങളിൽ അപകടമുണ്ടാക്കിയ രണ്ട് ബസുകൾക്കും ഇൻഷൂറൻസ് പരിരക്ഷയില്ളെന്ന് മോട്ടോ൪ വാഹനവകുപ്പ് സ്ഥിരീകരിച്ചു. ഇരു ബസുകളുടെയും പെ൪മിറ്റ് റദ്ദാക്കുമെന്ന് മലപ്പുറം ആ൪.ടി.ഒ എം.പി. അജിത്കുമാ൪ പറഞ്ഞു. ഇതോടെ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവ൪ക്കും ഇൻഷൂറൻസ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ളെന്നുറപ്പായി. താനൂരിൽ എട്ടുപേരും തേലക്കാട്ട് 15 പേരുമാണ് മരിച്ചത്. തേലക്കാട് അപകടത്തിൽ പെട്ട ‘ഫ്രൻഡ്സ്’ ബസിന് ഇൻഷൂറൻസില്ളെന്ന് കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടത്തെിയിരുന്നു. ഈ ബസിൻെറയും താനൂരിൽ അപകടത്തിൽപ്പെട്ട എ.ടി.എ ബസിൻെറയും രേഖകളുടെ പരിശോധന കഴിഞ്ഞദിവസമാണ് പൂ൪ത്തിയായത്.
അതേസമയം, ഇൻഷുറൻസ് ഒഴികെയുള്ള രേഖകൾ ഇരുബസുകൾക്കുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രൻഡ്സ് ബസുടമ ഷാനവാസ് വ്യാഴാഴ്ചയാണ് ഇൻഷുറൻസ് ഒഴികെയുള്ള രേഖകൾ അന്വേഷണദ്യോഗസ്ഥനായ പാണ്ടിക്കാട് സി.ഐ എ.ജെ. ജോൺസൺ മുമ്പാകെ ഹാജരാക്കിയത്. ഇരുബസുകൾക്കും ഇൻഷുറൻസില്ല എന്നത് ഗൗരവമുള്ള വിഷയമാണെന്നും ഇതിൻെറ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ ബസുകളുടെയും രേഖാപരിശോധന തുടങ്ങിയതായും ആ൪.ടി. ഒ പറഞ്ഞു. തേലക്കാട് ദുരന്തത്തിൽപ്പെട്ട ബസിൻെറ ആ൪.സി ഉടമ മറ്റൊരാളായതിനാൽ ആരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നത് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ വ്യക്തമാക്കും.
ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചതിന് ആ൪.സി ഉടമ മനാഫിനും ബസുടമ ഷാനവാസിനും എതിരെ കേസെടുത്തതായി സി.ഐ ജോൺസൺ അറിയിച്ചു. ഇൻഷുറൻസ് ലഭിക്കില്ളെന്നതിനാൽ ഇരകൾക്ക് ഉടമകൾ നഷ്ടപരിഹാരം നൽകേണ്ടി വരും. ഇതിനായി ഇവരുടെ സ്വത്ത് കണക്കാക്കാൻ ജില്ലാ കലക്ട൪ക്ക് കത്ത് നൽകിയിട്ടുണ്ട്. തെളിവെടുപ്പ് പൂ൪ത്തിയാക്കി കുറ്റപത്രം ഉടൻ സമ൪പ്പിക്കുമെന്നും സി.ഐ അറിയിച്ചു. മുക്കോലയിൽ അപകടത്തിൽപ്പെട്ട ബസിൻെറ ഉടമകൾ ഇൻഷുറൻസ് രേഖയായി കവറിങ് ലെറ്റ൪ മാത്രമാണ് ഹാജരാക്കിയതെന്നും അത്വെച്ച് ഇൻഷൂറൻസ് ഉണ്ടെന്ന് പറയാനാവില്ളെന്നും താനൂ൪ സി.ഐ സന്തോഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.