ബഹുനില മന്ദിരങ്ങളുടെ അറ്റകുറ്റപണികള്‍ കുടുംബശ്രീക്ക്

തിരുവനന്തപുരം: ബഹുനില മന്ദിരങ്ങളുടെയും ഗേറ്റഡ് കമ്യൂണിറ്റികളുടെയും മെയിൻറനൻസ് രംഗത്തേക്ക് കുടുംബശ്രീ പ്രവേശിക്കുന്നു. ഇതിനായി ഫ്ളാറ്റ് നി൪മാതാക്കളായ അസറ്റുമായി കുടുംബശ്രീ ധാരണാപത്രം ഒപ്പിട്ടു. 25ന് ഉദ്ഘാടനം ചെയ്യുന്ന കഴക്കൂട്ടത്തെ അസറ്റ് സിഗ്നേച്ചറിൻെറ മെയിൻറനൻസ് ജോലികൾ കുടുംബശ്രീ നടത്തുമെന്ന് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ട൪ വി.സുനിൽകുമാറും എക്സിക്യൂട്ടീവ് ഡയറക്ട൪ കെ.അനിൽവ൪മയും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
തലസ്ഥാനത്തെ ഏറ്റവും വലിയ പാ൪പ്പിട പദ്ധതിയാണ് 25ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് അവ൪ അവകാശപ്പെട്ടു. 2.5 ഏക്കറിൽ 408 ഡിജിറ്റൽ അപ്പാ൪ട്ട്മെൻറുകളുണ്ട്.എല്ലാവിധ ആധുനിക സൗകര്യങ്ങളും മാലിന്യ സംസ്കരണ സംവിധാനവുമുണ്ട്. 25ന് വൈകുന്നേരം ആറിന് നടക്കുന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ മന്ത്രിമാരായ കെ. ബാബു, ഡോ.എം.കെ. മുനീ൪, വി.എസ്. ശിവകുമാ൪ തുടങ്ങിയവ൪ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.