മോസ്കോ: ഖു൪ആൻ പരിഭാഷ നിരോധിച്ച റഷ്യൻ കോടതിവിധിക്കെതിരെ മുസ്ലിം പണ്ഡിതന്മാ൪ പ്രതിഷേധവുമായി രംഗത്തുവന്നു. വിധി പിൻവലിച്ചില്ളെങ്കിൽ ദേശവ്യാപകമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പണ്ഡിതസംഘം മുന്നറിയിപ്പ് നൽകി. തെക്കൻ റഷ്യയിലെ നോവറോ സിയസ്കിലെ കോടതിയാണ് ഖു൪ആൻ പരിഭാഷ നിരോധിച്ചത്. ഭീകരവിരുദ്ധ നിയമത്തിൻെറ മറവിലാണ് കോടതി ഖു൪ആൻ പരിഭാഷ നിരോധിക്കാൻ ഉത്തരവിട്ടത്. ഇത്തരം നീക്കങ്ങൾ രാജ്യത്ത് പ്രശ്നങ്ങൾക്ക് തിരികൊളുത്തുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദ്മി൪ പുടിന് അയച്ച കത്തിൽ റഷ്യൻ മുസ്ലിം ഫത്വാ കൗൺസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.