വിമാന യാത്രാനിരക്ക് അടിക്കടി കൂട്ടുന്നത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി; കേരളം നികുതി കുറക്കണമെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിമാനയാത്രാ നിരക്ക് അടിക്കടി കൂട്ടുന്നത് പ്രതിഷേധാ൪ഹമാണെന്ന് മൂഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് പരിഹരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാന ഇന്ധനത്തിന്‍്റെ മൂല്യ വ൪ധിത നികുതി കുറക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നവീകരിച്ച റഡാ൪ സംവിധാനത്തിൻെറ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഭിന്നാഭിപ്രായങ്ങൾ പങ്കുവെച്ചത്.
വ്യോമയാന മന്ത്രാലയത്തിന് യാത്രാ നിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.  വിമാന ഇന്ധനത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നത് കേരളമാണെന്നും വേണുഗോപാൽ പറഞ്ഞു. നികുതി കുറച്ച് സംസ്ഥാനത്തിനും  യാത്രാ നിരക്ക്  വ൪ധന നിയന്ത്രിക്കാൻ കഴിയുമെന്നും വേണുഗോപാൽ കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.