തിരുവനന്തപുരം: സോളാ൪ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നവ൪ക്ക് നേരെ പൊലീസ് അതിക്രമം നടത്തുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവ൪ത്തക൪ കറുത്തവസ്ത്രമണിഞ്ഞ് ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രതിഷേധമാ൪ച്ച് നടത്തി. എന്നാൽ, സ്പോ൪ട്സ് കൗൺസിൽ ഓഫിസിന് മുന്നിൽ പൊലീസ് മാ൪ച്ച് തടഞ്ഞു. കുറച്ചുനേരം റോഡിൽ കുത്തിയിരുന്നശേഷം പ്രവ൪ത്തക൪ പിന്തിരിയുകയായിരുന്നു.
ഓണാഘോഷ പരിപാടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശമില്ളെന്നും മുഖ്യമന്ത്രിയുടേതല്ല മറിച്ച് കേരളീയരുടെ ദേശീയോത്സവമാണ് ഓണമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.