മാതൃഭൂമി സാഹിത്യപുരസ്കാരം പുനത്തിലിന്

കോഴിക്കോട്: 2013ലെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അ൪ഹനായി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സച്ചിദാനന്ദൻ ചെയ൪മാനും എൻ.എസ്. മാധവൻ, സാറാജോസഫ് എന്നിവ൪ അംഗങ്ങളുമായ സമിതിയാണ് പുനത്തിലിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഒക്ടോബ൪ 24ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ൪പ്പിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.