കോടതിവിധി ആഭ്യന്തര വകുപ്പിന്‍െറ പരാജയം -പി.സി. ജോര്‍ജ്

കൊല്ലം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ബുധനാഴ്ചയുണ്ടായ കോടതിവിധി ആഭ്യന്തര വകുപ്പിൻെറ പരാജയമാണ് കാണിക്കുന്നതെന്ന് സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജ്. കൊല്ലം റസ്റ്റ് ഹൗസിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഇത് അപലപനീയമാണ്. രാഷ്ട്രീയസമവായത്തിൻെറ ഭാഗമായാണ് കേസ് ഈ സ്ഥിതിയിലത്തെിയതെന്ന് കരുതുന്നില്ല.
സംഭവത്തിൽ ആ൪.എം.പി യും കെ.കെ. രമയും ആദ്യം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി നടത്തിയ ച൪ച്ചയെ തുട൪ന്നാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടിലത്തെിയത്. എന്നാൽ, പുതിയ സാഹചര്യത്തിൽ രമയും ആ൪.എം.പിയും ആവശ്യപ്പെടുന്നത് അംഗീകരിക്കണം.
കോടതി വെറുതെ വിട്ടവരെ അപമാനിക്കാൻ താൻ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.