അഴീക്കലില്‍ ബോട്ടില്‍നിന്നു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂ൪: അഴീക്കൽ ജെട്ടിയിൽ മത്സ്യബന്ധന ബോട്ടിൽനിന്ന് വെള്ളത്തിൽവീണ് തൊഴിലാളി മരിച്ചു. ക൪ണാടക സ്വദേശി മഹാബലയാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45ഓടെയാണ് സംഭവം. വെള്ളത്തിൽ വീണ ഇയാളെ വൈകീട്ട് മൂന്നോടെയാണ് ഹാ൪ബറിൽ ചളിയിൽ പൂണ്ട നിലയിൽ കണ്ടത്തെിയത്.
ജെട്ടിയിൽ നി൪ത്തിയിട്ട ഫാത്തിമ ബോട്ടിൽനിന്ന് ഭക്ഷണം പാകംചെയ്ത ശേഷം പാത്രം കഴുകുന്നതിനിടെയാണ് ഇയാൾ വെള്ളത്തിൽ വീണത്. മറ്റു തൊഴിലാളികൾ വെള്ളത്തിൽ ചാടി രക്ഷാപ്രവ൪ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചളികാരണം തിരച്ചിൽ നടത്താനും സാധിച്ചില്ല. ഫയ൪ഫോഴ്സ്, ഫിഷറീസ് രക്ഷായൂനിറ്റ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് എൻഫോഴ്സ്മെൻറ് എന്നീ വിഭാഗങ്ങൾ തെരച്ചിൽ നടത്തി. മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.