സ്വയരക്ഷക്ക് സ്ത്രീകള്‍ കത്തി കരുതണം -ശില്‍പ ഷെട്ടി

മുംബൈ: സ്ത്രീകൾ സ്വയരക്ഷക്ക് കൈയിൽ കത്തി കരുതണമെന്ന് ഹിന്ദി നടി ശിൽപ ഷെട്ടി. ‘പൊലീസ് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിൽ കൂടുതൽ അവ൪ എന്തുചെയ്യും. സ്ത്രീകൾ സ്വയം പര്യാപ്തമാവുകയാണ് വേണ്ടത്. ആൾക്കൂട്ടത്തിനിടെ സഞ്ചരിക്കുമ്പോൾ അവ൪ കത്തി കൈയിൽ കരുതണം’ -ശിൽപ പറഞ്ഞു.
മുംബൈയിൽ സമീപ കാലത്ത് നടന്ന കൂട്ടമാനഭംഗത്തെ കുറിച്ചും സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കുറിച്ചും പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഈ മറുപടി. ഗണേശോത്സവത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൻെറ ഭാഗമായി മുംബൈ പൊലീസ് സംഘടിപ്പിച്ച ചടങ്ങിനത്തെിയപ്പോഴാണ് ചോദ്യം ഉയ൪ന്നത്. സ്ത്രീപീഡന കേസുകൾ മികച്ച രീതിയിൽ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ശിൽപ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.