പൊലീസ് നടപടി പ്രാകൃതം -വി.എം. സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനെതിരായ പൊലീസ് മ൪ദനം പ്രാകൃതമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പൊലീസ് അതിക്രമത്തെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. എന്നാൽ, പൊലീസുകാരനെതിരെ സ൪ക്കാ൪ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
മികച്ച സേനയെന്ന് പേരുള്ള കേരള പൊലീസിന് നാണക്കേടുണ്ടാക്കുന്നതാണ് യുവാവിനെതിരായ മ൪ദനം. വലിയ ജനാവലി പങ്കെടുത്ത സെക്രട്ടേറിയറ്റ് ഉപരോധത്തെ സംയമനത്തോടെ നേരിട്ട കേരളീയ സമൂഹത്തിനിടയിൽ മതിപ്പുണ്ടാക്കിയ പൊലീസിൽനിന്ന് ഇത്തരമൊരു നടപടിയുണ്ടായത് തെറ്റുതന്നെയാണ്. പ്രതിഷേധിക്കാനും കരിങ്കൊടി കാണിക്കാനുമുള്ള അവകാശം ജനാധിപത്യത്തിൽ ആ൪ക്കുമുണ്ട്. എന്നാൽ, ഒരാൾക്കെതിരെയും ചീമുട്ടയെറിയുന്ന സമരരീതി ശരിയല്ല.
സോളാ൪ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അത് അറിയിക്കേണ്ടിടത്ത് അറിയിക്കും. ഇക്കാര്യത്തിൽ തൻെറ നിലപാട് പാ൪ട്ടിക്കും ജനങ്ങൾക്കുമൊപ്പമുള്ളതാണ്. പി.സി.ജോ൪ജ് മുഖ്യമന്ത്രിക്കെതിരെ സോണിയാഗാന്ധിക്ക് കത്തയച്ചതിനെക്കുറിച്ച് അറിയില്ളെന്നും പ്രതികരണത്തിനില്ളെന്നും സുധീരൻ പറഞ്ഞു. കേരള രാഷ്ട്രീയത്തെക്കുറിച്ചാണ് ദൽഹിയിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ചതെന്നും സുധീരൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.