തൃശൂ൪: സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തി വന്ന സമരം പിൻവലിച്ചു. തൃശൂരിൽ ചേ൪ന്ന കോഴിക്കച്ചവടക്കാരുടെയും ഫാം ഉടമകളുടെയും സംയുക്ത സംഘടനയായ പൗൾട്രി ഫാ൪മേഴ്സ് ആൻറ് ട്രേഡേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ഇറച്ചിക്കോഴിയുടെ തറവില വ൪ധിപ്പിച്ച നടപടി സ൪ക്കാ൪ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോ ഓഡിനേഷൻ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്.
എന്നാൽ, സ൪ക്കാരിൻെറ യാതൊരു ഉറപ്പും ലഭിക്കാതെയാണ് സമരം പിൻവലിച്ചതെന്ന് റിപ്പോ൪ട്ട്. വിൽപന മുടങ്ങിയതിനാൽ ഫാമുകളിലെ കോഴികൾ ചത്തൊടുങ്ങുകയും തമിഴ്നാട്ടിലെ ഫാമുകൾക്ക് നഷ്ടം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്.
ഇറച്ചിക്കോഴിയുടെ തറവില 70 രൂപയിൽ നിന്ന് 95 രൂപയായും കോഴികുഞ്ഞുങ്ങളുടെ തറവില 20 രൂപയിൽ നിന്ന് 35 രൂപയായും സ൪ക്കാ൪ പുതുക്കി നിശ്ചയിച്ചിരുന്നു. വാണിജ്യ വകുപ്പിൻെറ റിപ്പോ൪ട്ടിനെ തുട൪ന്നാണ് സ൪ക്കാ൪ തറവില പുതുക്കി നിശ്ചയിച്ചത്. ഇത് പിൻവലിക്കണമെന്നായിരുന്നു കച്ചവടക്കാ൪ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.