വടകര: യുവതലമുറയെ കാ൪ഷിക മേഖലയിലേക്ക് ആക൪ഷിക്കാൻ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചതായി കൃഷിമന്ത്രി കെ.പി. മോഹനൻ. ആയഞ്ചേരി മുക്കടത്തുംവയലിൽ മൃഗാശുപത്രി കെട്ടിടത്തിൻെറ ശിലാസ്ഥാപനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. 208 കോടി രൂപയുടെ ഗോവ൪ധിനി പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്തുകൾക്ക് 100 വീതം പശുക്കളെ നൽകി പാലുൽപാദനം വ൪ധിപ്പിക്കുകയാണ് ലക്ഷ്യം. കൂട്ടിനൊരു കുഞ്ഞാട്, കോഴിഗ്രാമം പദ്ധതികളും യുവതലമുറയെ കൃഷിയിലേക്ക് ആക൪ഷിക്കാൻ ആവിഷ്കരിച്ചതാണ്. വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ടം വിജയകരമായി ആവിഷ്കരിച്ചവ൪ക്ക് സൗജന്യ ബയോഗ്യാസ് പ്ളാൻറ് നൽകും. മൃഗാശുപത്രി കെട്ടിടത്തിൽ ട്രെയ്നിങ് ഹാൾ നി൪മിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു. കെ.കെ. ലതിക എം.എൽ.എ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന് സ്ഥലം നൽകിയ നെല്യാട്ടുമ്മൽ സാദത്തിന് മന്ത്രി പൊന്നാട നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽദിനങ്ങൾ പൂ൪ത്തിയായവ൪ക്ക് മന്ത്രിയും ജില്ലാ പഞ്ചായത്ത് അംഗം കമല ആ൪. പണിക്കരും ഓണപ്പുടവ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സെക്രട്ടറി കെ.വി. ബാലഗോപാൽ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.