തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈകോടതി ബെഞ്ച് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈകോടതി ചീഫ് ജസ്റ്റിസാണെന്ന് കേന്ദ്രമന്ത്രി ശശി തരൂ൪. തിരുവനന്തപുരത്ത് ഹൈകോടതി ബെഞ്ചിൻെറ ആവശ്യകത ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈകോടതി ബെഞ്ച് വരുന്നതുകൊണ്ട് കൊച്ചിയിലെ അഡ്വക്കറ്റുമാരെ ബാധിക്കില്ല. സ൪ക്കാറിന് മൂന്നരക്കോടി രൂപ ലാഭിക്കുകയും ചെയ്യും- പ്രസ് ക്ളബിൽ വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈകോടതി ബെഞ്ച് അനുവദിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയെ വരെ കണ്ട് കാര്യം ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തേക്ക് പുതുതായി 14 ട്രെയിനുകൾ അനുവദിക്കാൻ കഴിഞ്ഞു. സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവ൪ത്തനങ്ങൾ തുടങ്ങി. നേമം സ്റ്റേഷനിലെ വികസന പദ്ധതി നടപ്പാക്കും. നാഗ൪കോവിലിലേക്ക് മെമു സ൪വീസ് നീട്ടിയത് തൻെറ ശ്രമഫലമായാണ്. അത് തമിഴ്നാടിനെ സഹായിക്കാനല്ല. പാറശ്ശാല നിവാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ്.
മാലിന്യനി൪മാ൪ജനം ഉൾപ്പെടെ തലസ്ഥാന നഗരത്തിലെ ശുചീകരണ പദ്ധതികൾ നടപ്പാക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ തിരുവനന്തപുരം നഗരസഭ പരാജയമാണെന്നും ശശി തരൂ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.