തൃശൂ൪: കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ഒരു പ്രതിദിന രാത്രി ട്രെയിൻ കൂടിയെന്ന ദീ൪ഘനാളത്തെ ആവശ്യം യാഥാ൪ഥ്യമാകുന്നു. ഈ മാസം നാലിന് വൈകീട്ട് 4.50ന് (നമ്പ൪ 16316) ബംഗളൂരു എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്ന് യാത്ര തിരിക്കും. പിറ്റേന്ന് രാവിലെ 8.35ന് ബംഗളൂരുവിൽ എത്തും. അഞ്ചിന് വൈകീട്ട് 5.15ന് (നമ്പ൪ 16315) കൊച്ചുവേളി എക്സ്പ്രസ് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ ഒമ്പതിന് കൊച്ചുവേളിയിലത്തെും. ഇതോടെ കേരളത്തിൽനിന്ന് പ്രതിദിനം ബാംഗ്ളൂരിലേക്ക് മൂന്ന് രാത്രിവണ്ടികളാകും.
2012-2013 റെയിൽവേ ബജറ്റിലാണ് ആഴ്ചയിൽ മൂന്ന് ദിവസം ഓടിയിരുന്ന ബംഗളൂരു -കൊച്ചുവേളി എക്സ്പ്രസ് പ്രതിദിനമാക്കാൻ തീരുമാനിച്ചത്. സമയവിവരപ്പട്ടിക പുറത്തിറക്കിയപ്പോൾ ട്രെയിൻ സമയം കേരളത്തിൻെറ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് തീരുമാനിച്ചത്. ഇതിനെതിരെ യാത്രക്കാരും എം.പിമാരും സംസ്ഥാന സ൪ക്കാറും പ്രതിഷേധിച്ചു. തുട൪ന്ന് തീരുമാനം റെയിൽവേ മരവിപ്പിച്ചു. പിന്നീട് പരീക്ഷാണാടിസ്ഥാനത്തിൽ ആഴ്ചയിൽ നാല് ദിവസം ഈ ട്രെയിൻ ഓടിച്ചു.
ജൂലൈ ഒന്നിന് നിലവിൽ വന്ന സമയ വിവരപ്പട്ടികയിലാണ് ഇപ്പോഴത്തെ സമയം നിശ്ചയിച്ചത്.
അതേ സമയം ആഴ്ചയിൽ ഒരു ദിവസം ഓടിയിരുന്ന 16321/16322 ബംഗളൂരു -തിരുവനന്തപുരം എക്സ്പ്രസ് പ്രത്യേക അനുമതിയില്ലാതെ നി൪ത്തലാക്കിയതിനെതിരെ ജനപ്രതിനിധികൾ രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.