പി.എസ്.സി ലിസ്റ്റ് അവഗണിച്ച് എന്‍.ആര്‍.എച്ച്.എം താല്‍ക്കാലിക നിയമനത്തിനൊരുങ്ങുന്നുവെന്ന്

കേളകം: നിലവിലുള്ള ജൂനിയ൪ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ള ഉദ്യോഗാ൪ഥികളെ അവഗണിച്ച് നാഷനൽ റൂറൽ ഹെൽത്ത് മിഷൻ (എൻ.ആ൪.എച്ച്.എം) നിയമനത്തിനൊരുങ്ങുന്നതായി ആരോപണം. തസ്തികയുടെ പേര്, യോഗ്യത, പ്രായപരിധി എന്നിവ മാറ്റിയാണ് കരാ൪ നിയമനം നടത്തുന്നതെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആരോപിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിൻെറ കാലാവധി സെപ്റ്റംബ൪ 30ന് അവസാനിക്കാനിരിക്കെ മുഴുവൻ ഉദ്യോഗാ൪ഥികളെയും വഞ്ചിച്ച് സംസ്ഥാനത്താകെ 1253 പേരെ കരാ൪ അടിസ്ഥാനത്തിൽ നിയമിക്കാൻ എൻ.ആ൪.എച്ച്.എം ഓൺലൈൻ വഴി വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിൽ സ്കൂൾ ഹെൽത്ത് ജെ.പി.എച്ച്.എൻ തസ്തികയിൽ മൂന്നുവ൪ഷമായി 1500ലേറെ പേ൪ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരുകയാണ്. ഈ അധ്യയനവ൪ഷം മുതൽ ലോകാരോഗ്യ സംഘടനയുടെ സാമ്പത്തിക സഹായത്തോടെ അൺ എയ്ഡഡ് ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സംസ്ഥാന സ൪ക്കാ൪ തീരുമാനിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ സംസ്ഥാനത്താകെ 1253 ഒഴിവുകൾകൂടി ഉണ്ടാവുകയാണ്. ഈ ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുകയെന്ന നിലവിലുള്ള കീഴ്വഴക്കം പാലിക്കാതെയാണ് എൻ.ആ൪.എച്ച്.എം നേരിട്ട് കരാ൪ നിയമനം നടത്തുന്നത്.
പി.എസ്.സി നിശ്ചയിച്ച പ്രായപരിധി 40 വയസ്സാണെന്നിരിക്കെ, ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാ൪ഥികൾക്ക് അവസരം നിഷേധിക്കുന്ന രീതിയിൽ പ്രായപരിധി 36ായി വെട്ടിക്കുറച്ചു. സ്കൂൾ ഹെൽത്ത് പദ്ധതി തുടങ്ങിയതു മുതൽ ഈ തസ്തികയുടെ പേര് ജെ.പി.എച്ച്.എൻ എന്നാണ്. യോഗ്യത എസ്.എസ്.എൽ.സിയും ആക്സിലറി നഴ്സ് ആൻഡ് മിഡ്വൈഫറി സ൪ട്ടിഫിക്കറ്റും ആണ്. എന്നാൽ, ഈ തസ്തികയുടെ പേരുമാറ്റി സ്കൂൾ ഹെൽത്ത് നഴ്സ് എന്നും നിലവിലുള്ള യോഗ്യതക്കുപകരം ബി.എസ്സി നഴ്സിങ് യോഗ്യത കൊണ്ടുവരുന്നത് തങ്ങളെ വഴിയാധാരമാക്കാനാണെന്നും ലിസ്റ്റിലുള്ളവ൪ പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.