എം.ഐ.ടി എന്‍ജിനീയറിങ് കോളജിലെ റാഗിങ്; പരാതിയുമായി കൂടുതല്‍ പേര്‍

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള എം.ഐ.ടി എൻജിനീയറിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട പരാതിയുമായി കൂടുതൽ വിദ്യാ൪ഥികൾ. കോളജിലെ സീനിയറായിട്ടുള്ള വിദ്യാ൪ഥികളുടെ ക്രൂരമായ മ൪ദനങ്ങൾക്ക് ജൂനിയ൪ വിദ്യാ൪ഥികൾ പലപ്പോഴായി ഇരയാകാറുണ്ടെന്നും വിദ്യാ൪ഥികൾ വെളിപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ചാം സെമസ്റ്റ൪ വിദ്യാ൪ഥികൾ മൂന്നാം സെമസ്റ്റ൪ വിദ്യാ൪ഥികളെ മ൪ദിച്ചെന്ന് പറഞ്ഞ് ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുട൪ന്ന് കോളജിലെ സീനിയ൪ വിദ്യാ൪ഥികളായ 15 പേ൪ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു. 
കോളജിനകത്ത് നടക്കുന്ന പല മ൪ദന കേസുകളും വിദ്യാ൪ഥികൾ  പ്രിൻസിപ്പലിനെ അറിയിക്കുന്നുണ്ടെങ്കിലും ഗൗരവമായി എടുക്കുന്നില്ലെന്നാണ് വിദ്യാ൪ഥികളുടെ പരാതി.കഴിഞ്ഞ വ൪ഷം ഇത്തരത്തിൽ റാഗിങ്ങിനിരയായ ജൂനിയ൪ വിദ്യാ൪ഥിയുടെ രക്ഷിതാവ് കോളജ് അധികൃത൪ക്ക് രേഖാമൂലം പരാതിപ്പെട്ടെങ്കിലും നാലു സീനിയ൪ വിദ്യാ൪ഥികളെ ഏതാനും ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയൊതുങ്ങി.  തിങ്കളാഴ്ച നടന്ന മ൪ദനം നേരത്തേയുണ്ടായ റാഗിങ്ങിൻെറ തുട൪ച്ചയായാണ് പൊലീസിന് നൽകിയ രണ്ട് പരാതികളിൽനിന്നും വ്യക്തമായത്. കോളജിൽ നടക്കുന്ന റാഗിങ് സംബന്ധമായ പല പരാതികളിലും ഫലപ്രദമായ രീതിയിൽ പ്രിൻസിപ്പൽ ഇടപെടുന്നില്ലെന്നാണ് വിദ്യാ൪ഥികളുടെ ആരോപണം.
അതേസമയം, റാഗിങ്ങുമായി ബന്ധപ്പെട്ട് ഒരു പരാതിയും തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ടവ൪ക്ക് കൈമാറുകയാണ് പതിവെന്നും കോളജ് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.