‘മിനാര്‍’ ജനഗ്രാമം നാളെ നാടിനു സമര്‍പ്പിക്കും

കണ്ണൂ൪:  മാടായി, മാട്ടൂൽ, ഏഴോം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി മിനാറിൻെറ (മാസ് ഇനിഷ്യേറ്റീവ് ഫോ൪ നെയ്ബ൪ഹുഡ് അഡ്വാൻസ്മെൻറ് ആൻഡ് റിഫോം) ആഭിമുഖ്യത്തിൽ  മൊട്ടാമ്പ്രത്ത് നി൪മിച്ച ജനഗ്രാമം മന്ത്രി കെ.സി. ജോസഫ്  നാളെ നാടിന് സമ൪പ്പിക്കുമെന്ന് ഭാരവാഹികൾ  വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ  മിനാ൪ ഡയറക്ട൪ പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിക്കും. സാമൂഹിക പ്രശ്നങ്ങളെ കൂട്ടായ്മകളിലൂടെ പരിഹരിക്കുന്നതിന് സോളിഡാരിറ്റി മാടായി ഏരിയാ കമ്മിറ്റിയാണ്  ജനഗ്രാമമെന്ന ആശയം രൂപപ്പെടുത്തിയത്. പ്രദേശവാസികളായ യുവാക്കളും സന്നദ്ധ സംഘടനാ പ്രവ൪ത്തകരുമടക്കം 150ഓളം പേരാണ്  കൂട്ടായ്മയിലുള്ളത്. 
രോഗപീഡകളാൽ ദുരിതമനുഭവിക്കുന്നവരും പണമില്ലാതെ പഠനം മുടങ്ങിയവരുമടക്കം പ്രതീക്ഷ നഷ്ടപ്പെട്ടവരെ സഹായിക്കുകയാണ് പദ്ധതി ലക്ഷ്യം. മൊട്ടാമ്പ്രത്ത് 80 സെൻറ് ഭൂമിയിലാണ് മാതൃകാ ജനഗ്രാമം.  
 പാലിയേറ്റിവ് കെയ൪, മെഡിക്കൽ എയ്ഡ് ആൻഡ് ഗൈഡൻസ്, കൗൺസലിങ് ഹെൽത്ത് ആൻഡ് സ്പോ൪ട്സ്, സോഷ്യൽ സപ്പോ൪ട്ട്, എജുക്കേഷൻ ആൻഡ് കരിയ൪ ഗൈഡൻസ് തുടങ്ങി ആറു   സെൻററുകളാണ്  ജനഗ്രാമത്തിലുള്ളത്. കിടപ്പിലായ മുഴുവൻ രോഗികൾക്കും സൗജന്യ ചികിത്സ, സെൻററിലെത്താൻ കഴിയാത്തവ൪ക്ക് ഹോം കെയ൪ സ൪വീസ്, സൗജന്യ ഒ.പി ക്ളിനിക്, സൗജന്യ മരുന്നുകളുടെ വിതരണവും ശേഖരണവും എന്നിവയുമുണ്ടാകും. വിദ്യാ൪ഥികൾക്ക്  കരിയ൪ ഗൈഡൻസ്, ലൈബ്രറി, തൊഴിൽ പരിശീലനം എന്നിവ നൽകും. ഷട്ടിൽ കോ൪ട്ട്, വോളിബാൾ കോ൪ട്ട്, ജിംനേഷ്യം, യോഗ ക്ളാസ് എന്നീ സൗകര്യങ്ങളും സെൻററിലുണ്ട്. 
   ഉദ്ഘാടനത്തിൻെറ മുന്നോടിയായി  നാളെ വൈകീട്ട് മൂന്നു മണിക്ക് പഴയങ്ങാടി ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന വാക്കത്തോണിന് ഒളിമ്പ്യൻ ഇ൪ഫാൻ നേതൃത്വം നൽകും. തുട൪ന്ന്  4.30ന് മൊട്ടാമ്പ്രം മിനാ൪ കാമ്പസിൽ നടക്കുന്ന പൊതുസമ്മേളനം  ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. മിനാറിൻെറ മുഖ്യരക്ഷാധികാരിയും ‘ഗൾഫ് മാധ്യമം’ എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. മുഹമ്മദ് വേളം മിനാ൪ പദ്ധതികളുടെ സമ൪പ്പണം നടത്തും. ടി.വി .രാജേഷ് എം.എൽ.എ, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ ഡയറക്ട൪ ഡോ. സുരേഷ് കുമാ൪, കെ.വി. റാബിയ, ഡോ. ബാലചന്ദ്രൻ കീഴോത്ത് എന്നിവ൪ വിവിധ സെൻററുകളുടെ ഉദ്ഘാടനം നി൪വഹിക്കും. 
വാ൪ത്താസമ്മേളനത്തിൽ മിനാ൪ ഡയറക്ട൪ മുഹമ്മദ് സാജിദ് നദ്വി, വി.കെ. നദീ൪, കെ.സി. കമറുദ്ദീൻ,സെയ്ത് അഹമ്മദ്, പി. അബ്ദുൽ ഖാദ൪ മാസ്റ്റ൪ എന്നിവ൪   സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.