പ്രകൃതി സംരക്ഷണ സമിതി ഫണ്ട് സ്വീകരിക്കുന്നില്ല

കൽപറ്റ: റിയൽ എസ്റ്റേറ്റ്-ഭൂമാഫിയകളുടെ ഏജൻറുമാരും കപടരാഷ്ട്രീയക്കാരുമായ ചില൪ പരിസ്ഥിതി പ്രവ൪ത്തക൪ക്കെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇവരുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു. മൂന്നരപ്പതിറ്റാണ്ടായി വയനാട്ടിൽ പ്രവ൪ത്തിക്കുന്ന പ്രകൃതി സംരക്ഷണ സമിതി വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ ഫണ്ട് സ്വീകരിച്ചിട്ടില്ല. ഫണ്ട് കൈപ്പറ്റിയതായി തെളിയിച്ചാൽ സമിതി പിരിച്ചുവിടാം. വയനാട്ടിലെ സാധാരണ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന വികസനത്തെ എതി൪ത്തിട്ടില്ല. മണ്ണും വെള്ളവും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്നതിനെ എതി൪ത്തിട്ടുണ്ട്. നഞ്ചൻകോട്-നിലമ്പൂ൪ റെയിൽപാതക്ക് സമിതി ഇടങ്കോലിടില്ല. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, എം. ഗംഗാധരൻ, എ.വി. മനോജ്, വി.എം. രാജൻ എന്നിവ൪ സംസാരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.