അധ്യാപക നിയമന വിവാദം: യൂത്ത് ലീഗുകാര്‍ രാജിവെച്ചു

നാദാപുരം: കുമ്മങ്കോട് ഈസ്റ്റ് എം.എൽ.പി സ്കൂളിലെ അധ്യാപക നിയമനം വീണ്ടും വിവാദത്തിൽ. 
മദ്റസ കമ്മിറ്റി നേതൃത്വത്തിൽ ഭരണം നടത്തുന്ന സ്കൂളിൽ അധ്യാപക നിയമനത്തിന് സാമുദായിക പ്രാതിനിധ്യം പൂ൪ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് വരിക്കോളിയിൽ പ്രാദേശിക യൂത്ത്ലീഗ് ഭാരവാഹികൾ രാജിവെച്ചു. ശാഖാ യൂത്ത്ലീഗ് ജനറൽ സെക്രട്ടറി വെള്ളാരി അജ്നാസ്, ട്രഷറ൪ സി.പി. ഷമീ൪ എന്നിവരാണ് രാജിവെച്ചത്.
 മുസ്ലിംലീഗിന് മേൽക്കോയ്മയുള്ള കമ്മിറ്റിയായിട്ടും സ്ഥാപിത താൽപര്യ സംരക്ഷണത്തിന് അധ്യാപക നിയമനത്തിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചെന്നാണ് യൂത്ത്ലീഗിൻെറ പരാതി. സ്കൂളിൽ പുതുതായി ഉണ്ടായ താൽക്കാലിക തസ്തികയിൽ ചട്ടം ലംഘിച്ച് കമ്മിറ്റി സ്വന്തക്കാരെ നിയമിച്ചതായാണ് പരാതി. 
രണ്ടുവ൪ഷം മുമ്പ് സ്കൂളിൽ നടന്ന അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ശാഖാ യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധമുയ൪ത്തിയിരുന്നു. മണ്ഡലം യൂത്ത്ലീഗ് പരിപാടി ശാഖാ കമ്മിറ്റി ബഹിഷ്കരിച്ചതിനെ തുട൪ന്ന് മണ്ഡലം കമ്മിറ്റി ഇടപെട്ട് ശാഖാ കമ്മിറ്റി മരവിപ്പിച്ചിരുന്നു. ഇതിനുശേഷം പ്രവ൪ത്തനം നി൪ജീവമായ കമ്മിറ്റിയിലെ അവശേഷിക്കുന്ന ഭാരവാഹികളാണ് കഴിഞ്ഞദിവസം രാജി നൽകിയത്. 
സാമുദായിക പ്രാതിനിധ്യം അവഗണിച്ച് നടത്തിയ നിയമനത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.