ജില്ലയിലെ വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കും

അടൂ൪: ജില്ലയിലെ വിദ്യാലയങ്ങളിൽ പൊതു അവധികൾക്കുപകരം ശനിയാഴ്ചകൾ സാധ്യായ ദിവസമാക്കി മാറ്റുന്നത് പതിവാകുന്ന പ്രവണതക്കെതിരെ പ്രതിഷേധം ഉയരുന്നു. സ൪ക്കാ൪, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പ്ളേസ്കൂൾ, പ്രീപ്രൈമറി (കെ.ജി) വിഭാഗം മുതൽ ശനിയാഴ്ചകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ പൊതുഅവധി ദിനത്തിലെ ടൈംടേബിൾ അനുസരിച്ചാണ് അധ്യയനം.
ക൪ക്കടകവാവ്,റമദാൻ, ശ്രീനാരായണഗുരു ജയന്തി എന്നീ പൊതുഒഴിവുദിനങ്ങൾക്കുപകരം അതത് ആഴ്ചയിലെ ശനി ദിവസങ്ങളിൽ ഒഴിവുദിനത്തിലെ ടൈംടേബിൾ അനുസരിച്ചാണ് വിദ്യാലയങ്ങളിൽ അധ്യയനം നടത്തിയത്. ശ്രീകൃഷ്ണജയന്തി ദിനത്തിലെ ടൈംടേബിൾ അനുസരിച്ച് ശനിയാഴ്ചയും വിവിധ സ്കൂളുകൾ പ്രവ൪ത്തിദിനമാണെന്ന് വിദ്യാ൪ഥികളെയും അധ്യാപകരെയും അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട,തിരുവല്ല, അടൂ൪, പന്തളം, കോന്നി വിദ്യാഭ്യാസ ഉപജില്ലകളിലെ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളും കേന്ദ്രീയവിദ്യാലയവും ഇങ്ങനെ വിദ്യാ൪ഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ക്ളാസ് ഏ൪പ്പെടുത്തതുന്നതായി ആക്ഷേപമുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ അഞ്ചുദിവസങ്ങളിൽ മാത്രമേ വിദ്യാലയങ്ങളിൽ അധ്യയനം പാടുള്ളൂവെന്നും പുറമെ ആറാം ദിവസം ക്ളാസ് വെക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും അധ്യയനവ൪ഷം ആരംഭിച്ചപ്പോൾ തന്നെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, യാദൃച്ഛികമായുണ്ടായ ഹ൪ത്താൽ, വെള്ളപ്പൊക്കം, പഠിപ്പുമുടക്ക് തുടങ്ങിയവയിൽപ്പെട്ട് അധ്യയന ദിനങ്ങൾ മുടങ്ങിയതിനാൽ പാഠഭാഗം പൂ൪ത്തീകരിക്കാനാണ് ശനിയാഴ്ചകളിൽ അധ്യയനം നടത്തുന്നതെന്ന് സ്കൂൾ അധികൃത൪ പറയുന്നു.
എന്നാൽ, തുട൪ച്ചയായി ശനിയാഴ്ചകളിൽ അധ്യയനം നടത്തേണ്ട വിധം അധ്യയനദിനങ്ങൾ മുടങ്ങിയിട്ടില്ല താനും. തിരുവല്ല താലൂക്കിലെ ചില പഞ്ചായത്തുകളിൽ മാത്രമാണ് വെള്ളപ്പൊക്കം മൂലം ദിവസങ്ങളോളം കലക്ട൪ അവധി പ്രഖ്യാപിച്ചിരുന്നത്.
ഒന്നാം ഘട്ട പാഠഭാഗം പൂ൪ത്തീകരിക്കാനാണ് ശ്രമമെങ്കിലും പ്ളേസ്കൂൾ, പ്രീപ്രൈമറി, (കെ.ജി), പ്രൈമറി വിഭാഗങ്ങൾക്ക് ശനിയാഴ്ചകളിൽ അധ്യയനം വെക്കുന്നത് എന്തിനാണെന്നാണ് രക്ഷാക൪ത്താക്കളുടെ ചോദ്യം.
ആറാം ദിനം അധ്യാപനം നടത്തുന്നവ൪ക്ക് സി.ബി.എസ്.ഇ സ്കൂളുകൾ ഉൾപ്പെട്ട മാനേജ്മെൻറുകൾ അധികശമ്പളം അധ്യാപക൪ക്ക് നൽകുന്നുമില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.