പൂച്ചാക്കൽ: മാക്കേകടവ്-നേരേകടവ് ജങ്കാ൪ യാത്രക്കാരെ വലക്കുന്നു. കരാറുകാരൻെറ നി൪ദേശത്തെ തുട൪ന്ന് സ൪വീസ് നടത്തുന്ന ജങ്കാറുകൾക്കിടയിലെ സമയം ദീ൪ഘിപ്പിച്ചതാണ് യാത്രക്കാരെ വലക്കുന്നത്. നേരത്തെ 20 മിനിറ്റ് ഇടവിട്ടായിരുന്നു സ൪വീസ് നടത്തിയിരുന്നത്. ചൊവ്വാഴ്ച ഇത് ഒരുമണിക്കൂറാക്കിയാണ് സ൪വീസ് നടത്തിയത്. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിനും സംഘ൪ഷത്തിനും ഇടയാക്കി.
നിലവിലുള്ള ചാ൪ജ് വ൪ധിപ്പിക്കണമെന്ന ആവശ്യം തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃത൪ അനുവദിക്കാത്തതിനെ തുട൪ന്നാണ് കരാറുകാരൻെറ മെല്ളെപ്പോക്ക് നയം. കഴിഞ്ഞ വ൪ഷത്തേക്കാളം 35 മുതൽ 40 ശതമാനം വരെ ചാ൪ജ് വ൪ധിപ്പിച്ചാണ് ഇത്തവണ കരാറെടുത്തത്. ഇടക്കുവെച്ച് ചാ൪ജ് വ൪ധിപ്പിക്കാൻ അധികൃതരും യാത്രക്കാരും അനുവദിക്കില്ല. എന്നാൽ, വൻതോതിൽ ചാ൪ജ് വ൪ധിപ്പിച്ചിട്ടും തൊഴിലാളികൾക്ക് കൂലി കൂട്ടിയിരുന്നില്ല. കൂലി വ൪ധിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ ജില്ലാ ലേബ൪ ഓഫിസറുടെ സാന്നിധ്യത്തിൽ ച൪ച്ചകൾ നടന്നെങ്കിലും തീരുമാനമായില്ല.
അടുത്തകാലത്ത് ജലഗതാഗത വകുപ്പിൻെറ ബോട്ടുകളിൽ യാത്രാനിരക്ക് വ൪ധിപ്പിച്ചിരുന്നു. ഇതിൻെറ ചുവടുപിടിച്ചാണ് കരാറുകാരൻ പഞ്ചായത്ത് അധികൃതരെ സമീപിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാൻ പഞ്ചായത്ത് അധികൃത൪ തയാറായില്ല. ഒരുവ൪ഷത്തേക്ക് 12 ലക്ഷം രൂപക്കാണ് കരാ൪ നൽകിയിരിക്കുന്നത്. ജില്ലാ ലേബ൪ ഓഫിസറുടെ സാന്നിധ്യത്തിൽ കൂലി വ൪ധിപ്പിക്കാൻ ധാരണയായാൽ യാത്രാനിരക്ക് വ൪ധിപ്പിക്കുന്നത് സംബന്ധിച്ച് ച൪ച്ചചെയ്യാനിരിക്കുകയാണ് തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മിറ്റി.
നേരത്തെ വൻതോതിൽ ചാ൪ജ് വ൪ധിപ്പിച്ച് സ൪വീസ് തുടങ്ങിയിട്ടും അന്ന് തൊഴിലാളികൾക്ക് കൂലി കൂട്ടാതെ ഇപ്പോൾ കൂലി കൂട്ടുന്നത് യാത്രക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇരുപക്ഷത്തും നടക്കുന്നത്. വൈക്കം-തവണക്കടവ് റൂട്ടിൽ നിലവിൽ ജങ്കാ൪ സ൪വീസ് ഇല്ലാത്തതിനാൽ കരാറുകാരൻ പ്രതീക്ഷിച്ചതിലും ഉയ൪ന്ന കലക്ഷൻ ഈ റൂട്ടിൽ ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.