മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം താളംതെറ്റുന്നു

മുഹമ്മ: മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൻെറ പ്രവ൪ത്തനം വീണ്ടും താളംതെറ്റുന്നു. ആശുപത്രിയിലത്തെിയ വീട്ടമ്മക്ക് ചികിത്സ നിഷേധിച്ചതായും പരാതി. റിട്ട. ട്രാൻസ്പോ൪ട്ട് ഓഫിസ൪ മുഹമ്മ ആര്യക്കര തകിടിയിൽ പ്രസന്നൻെറ ഭാര്യ ഗീതാകുമാരിക്കാണ് (52) ചികിത്സ നിഷേധിച്ചത്. കടുത്ത ഛ൪ദിയും വയറിളക്കവുമായി കഴിഞ്ഞദിവസം രാത്രി ഗീതാകുമാരി ആശുപത്രിയിൽ എത്തിയെങ്കിലും പ്രാഥമിക ചികിത്സപോലും നൽകിയില്ല. തങ്ങൾക്ക് രാത്രി എട്ടുവരെ മാത്രമെ ഡ്യൂട്ടിയുള്ളൂവെന്നും ഡ്രിപ്പിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ നോക്കാൻ ജീവനക്കാ൪ ഉണ്ടാകില്ളെന്നും പറഞ്ഞാണ് ഡോക്ട൪ ഇവരെ മടക്കിയയച്ചത്.
തുട൪ന്ന് മകൾ സിന്ധുവും സുഹൃത്തുക്കളും ചേ൪ന്ന് ഗീതാകുമാരിയെ ചേ൪ത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഗീതാകുമരിയുടെ ബന്ധുക്കൾ പറഞ്ഞു. ദിവസവും 500നും 700നും ഇടയിൽ രോഗികൾ ചികിത്സതേടി എത്തുന്ന ആശുപത്രിയുടെ പ്രവ൪ത്തനം താറുമാറായിട്ട് മാസങ്ങളായി.
ഒമ്പത് ഡോക്ട൪മാ൪ ഉണ്ടായിരുന്ന സ്ഥാനത്ത്  നാലു പേ൪ മാത്രമാണുള്ളത്. നിരന്തര സമരങ്ങൾക്കും മുറവിളികൾക്കും ശേഷം രാത്രിചികിത്സ ആരംഭിച്ചെങ്കിലും ഇത് പൂ൪ണമായും നിലച്ച അവസ്ഥയാണ്. ഇതിനെതിരെ രാഷ്ട്രീയ പാ൪ട്ടികളും മറ്റും ശക്തമായ നിലപാട് എടുക്കാത്തതും അധികൃത൪ക്ക് സഹായമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.