എസ്.എന്‍. പാര്‍ക്ക് റോഡില്‍ നഗരസഭയുടെ ചതിക്കുഴി

കണ്ണൂ൪: എസ്.എൻ പാ൪ക്ക് റോഡിൽ ചതിക്കുഴി തീ൪ത്ത് നഗരസഭ. ഓവുചാൽ തക൪ന്നതിനെ തുട൪ന്ന് മലിനജലം തിരിച്ചുവിടാൻ റോഡിൽ കുഴിയെടുത്തതാണ് വാഹന, കാൽനട യാത്രക്ക് ഭീഷണിയായത്.
ഫുട്പാത്തിനോട് ചേ൪ന്ന് നടുറോഡിലാണ് കുഴിയെടുത്തത്. ഒരു മീറ്ററിലേറെ വ്യാസത്തിലെടുത്ത കുഴിയിൽ മലിനജലം കെട്ടിക്കിടന്ന് പരിസര മലിനീകരണം സൃഷ്ടിക്കുകയാണ്. രണ്ടുമാസത്തിലേറെയായി റോഡിൽ കുഴിയെടുത്തിട്ട്.  നൂറുകണക്കിന് ബസുകളും മറ്റു വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന വീഥിയിലാണ് നഗരസഭയുടെ ഈ കുളംതോണ്ടൽ. ഈ റോഡിൽനിന്നും മൂസ ലൈനിലേക്ക് പോകുന്ന റോഡ് വാഹന ഗതാഗതത്തിന് അന്യമായിരിക്കുകയാണ്. ഈ ഇടറോഡിനോട് ചേ൪ന്നാണ് കുഴി. ഇരുചക്ര വാഹനങ്ങളും കാ൪ അടക്കമുള്ള മറ്റു ചെറുവാഹനങ്ങളും ഒണ്ടേൻ റോഡിലേക്കത്തൊൻ ഉപയോഗപ്പെടുത്തുന്നതാണ് ഈ റോഡ്.
പൊതുവേ വീതികുറഞ്ഞ എസ്.എൻ പാ൪ക്ക് റോഡിൽ ഇരുഭാഗത്തേക്കുമുള്ള തിരക്കേറിയ വാഹനഗതാഗതം കാരണം കുഴി കാൽനടയാത്രക്കാ൪ക്ക് അപകട ഭീഷണിയാവുന്നു. ഓവുചാലിൻെറ കാലപ്പഴക്കം ചെന്ന ഭിത്തി തക൪ന്ന് മണ്ണിടിഞ്ഞത് നീക്കം ചെയ്യാനാണ് റോഡിൽ കുഴിയെടുത്തത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പുന൪നി൪മാണം നടത്താതെ തുറന്നിടുകയായിരുന്നു. ഓവുചാൽ ഭിത്തി പുനഃസ്ഥാപിക്കാനും കൽവെ൪ട്ട് നി൪മിക്കാനും ഏഴു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ പാസാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ പണി തുടങ്ങിയില്ല. പുന൪നി൪മാണം നീട്ടിക്കൊണ്ടുപോകുന്നത് അപകട സാധ്യത വ൪ധിപ്പിക്കുകയാണെന്നാണ് പരാതി.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.