കൽപറ്റ: ജില്ലാ പഞ്ചായത്തിൻെറ ‘വിജയദീപം’ എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാതല ഗോത്ര ഫെസ്റ്റിൽ വിവിധ ഹൈസ്കൂളുകളിൽനിന്നായി ആയിരം വിദ്യാ൪ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 30ന് പനമരം ഗവ. ഹയ൪സെക്കൻഡറി സ്കൂളിലാണ് ഗോത്രഫെസ്റ്റ്. ഗോത്രവിഭാഗം വിദ്യാ൪ഥികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയുള്ള ‘വിജയദീപം’ പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ഗോത്രവെളിച്ചം പരിപാടി നടത്തുന്നുണ്ട്. ഇത്തരം വിദ്യാ൪ഥികളുടെ സമ്പൂ൪ണവിദ്യാലയ പ്രവേശം, കൊഴിഞ്ഞുപോക്ക് തടയൽ, കോളനികളിൽനിന്ന് സ്കൂളുകളിലേക്ക് യാത്രാസൗകര്യമൊരുക്കൽ എന്നിവയാണ് ഇതിൻെറ ഭാഗമായി ചെയ്യുന്നത്. ഇതോടനുബന്ധിച്ചാണ് ഗോത്രഫെസ്റ്റ് നടത്തുന്നത്.
സ്കൂൾ കലോത്സവങ്ങൾ, മറ്റ് വേദികൾ എന്നിവയിൽ പ്രാതിനിധ്യം കിട്ടാത്ത ഗോത്രകലകളാണ് അവതരിപ്പിക്കുക. കമ്പളനാട്ടി, ചപ്ളാംകൊട്ട്, കുറത്തിനാടകം, കോരിക്കളി, തെയ്യം, തോറ്റംപാട്ട്, വട്ടക്കളി, കോൽക്കളി, നാടൻപാട്ട്, നൃത്തം എന്നിവയാണ് ഉണ്ടാവുക.
മത്സരങ്ങളായല്ല നടത്തുക. ഫെസ്റ്റിൻെറ ഭാഗമായി പനമരത്ത് ആദിവാസി കോളനികൾ സന്ദ൪ശിച്ചു. ഘോഷയാത്ര, ആദിവാസികൾ പങ്കെടുക്കുന്ന മുഖാമുഖം എന്നിവയുമുണ്ടാകും. പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സമ്മാനങ്ങളും സ൪ട്ടിഫിക്കറ്റുകളും നൽകും. ഭക്ഷണവുമൊരുക്കും. വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ശശി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം. മുഹമ്മദ് ബഷീ൪, പനമരം സ്കൂൾ പി.ടി.എ പ്രസിഡൻറ് കണ്ണോളി മുഹമ്മദ്, ടോമി ജോസഫ്, എം.കെ. മുരളീധരൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.