കഞ്ചിക്കോട്ട് ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകളുടെ തേര്‍വാഴ്ച

പുതുശ്ശേരി: കഞ്ചിക്കോട് കുരുടിക്കാട് ജവഹ൪ കോളനി, മലമ്പുഴ റോഡ്, റെയിൽവേ ലൈൻ, കോരയാ൪പുഴ, വേനോലി എന്നിവിടങ്ങളിലെ ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം ഭീതിപരത്തി.
 വീടുകളുടെ മതിൽ തക൪ക്കുകയും കൃഷിയിടങ്ങൾക്ക് നാശം വരുത്തുകയും ചെയ്തു. കുരുടിക്കാട് ജവഹ൪ കോളനിയിലെ മ൪ച്ചൻറ് നേവി ഉദ്യോഗസ്ഥൻ ബാലചന്ദ്രൻെറ വീടിൻെറ മതിലാണ് കാട്ടാനകൾ തക൪ത്തത്. കുട്ടിയാനകളടക്കം നാല് ആനകൾ അടങ്ങുന്ന സംഘമാണ് 200ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിക്കുള്ളിൽ എത്തിയത്. 
ദേശീയപാതയിൽനിന്ന് അരകിലോമീറ്റ൪ അകലെയുള്ള കോളനിയിൽ ചൊവ്വാഴ്ച പുല൪ച്ചെയാണ് ആനകളത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.