കൊല്ലങ്കോട്: മൂന്നിലധികം തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും കൊല്ലങ്കോട് സബ്ട്രഷറിയിലെ ക്വാ൪ട്ടേഴ്സുകൾ തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധമുയരുന്നു.
ആറിലധികം കുടുബങ്ങൾക്ക് ഇവിടെ താമസിക്കാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്.എന്നാൽ, പതിറ്റാണ്ടിലധികമായി സാങ്കേതിക കാരണങ്ങളാൽ താമസമില്ല. ഇതേടടെ ക്വാ൪ട്ടേഴ്സുകൾ നശിച്ചുതുടങ്ങി.
സെക്രട്ടേറിയറ്റിൽനിന്നാണ് ക്വാ൪ട്ടേഴ്സുകൾ തുറന്നുകൊടുക്കാൻ തീരുമാനം വരേണ്ടതെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ളെന്നുമാണ് ട്രഷറി അധികൃത൪ പറയുന്നത്.
എന്നാൽ, ഉദ്ഘാടനത്തിനുമുമ്പേ മൂന്നിലധികം തവണ നാലു ലക്ഷത്തോളം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ട അവസ്ഥയും ഇവിടെയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാ൪ പറയുന്നു. പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥ൪ വാടക കെട്ടിടത്തിൽ താമസിക്കുമ്പോഴാണ് ഈ കെട്ടിടങ്ങൾ പാഴാകുകന്നതും താമസമില്ലാതെ അറ്റകുറ്റപ്പണി നടത്തുന്നതും. ധനവകുപ്പിൻെറ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ക്വാ൪ട്ടേഴ്സ് ഉദ്യോഗസ്ഥ൪ക്ക് നൽകണമെന്നാണ് വിവിധ യൂനിയൻ നേതൃത്വങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.