നെന്മാറ: വിത്തനശ്ശേരിയിലെ പച്ചക്കറി ക൪ഷകരുടെ കൂട്ടായ്മയായ സ്വാശ്രയ ക൪ഷക സമിതിക്ക് മൂന്ന് വ൪ഷം മുമ്പ് അനുവദിച്ച കെട്ടിട ഫണ്ട് തിരച്ചടക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വെജിറ്റബിൾസ് ആൻറ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിൻെറ (വി.എഫ്.പി.സി.കെ) അംഗീകാരമുള്ള വിത്തനശ്ശേരി മുല്ലക്കലിലെ സ്വാശ്രയ ക൪ഷക സമിതി ഗോവിന്ദാപുരം റോഡരികിൽ അരയേക്ക൪ സ്ഥലത്ത് ഓഫിസ് കെട്ടിടവും ഗോഡൗണും നി൪മിച്ചത്. ഇതിന് 12 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. സ്ഥലം വാങ്ങാൻ വി.എഫ്.പി.സി.കെയുടെ ഫണ്ടും സമിതി ഉപയോഗപ്പെടുത്തി.
എന്നാൽ, ഭരണം മാറിയതോടെ പുതിയ ഭരണസമിതി ആ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. തുട൪ന്നാണ്, പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് മാത്രമേ കെട്ടിടം കെട്ടാൻ പഞ്ചായത്തിൻെറ ഫണ്ട് അനുവദിക്കാവൂ എന്ന് കണ്ടത്തെിയത്. മുൻ ഭരണസമിതി പഞ്ചായത്തിൻെറ ഊ൪ജിത കൃഷി വികസനത്തിൻെറ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്.
അനുവദിച്ച തുക തിരിച്ചടക്കണമെന്ന പഞ്ചായത്തിൻെറ തീരുമാനം മേഖലയിലെ ക൪ഷക൪ക്ക് പ്രഹരമായെന്ന് സ്വാശ്രയ ക൪ഷകസമിതി പ്രസിഡൻറ് രാജേന്ദ്രൻ പറഞ്ഞു. മേഖലയിലെ 265ഓളം ക൪ഷകരാണ് സ്വാശ്രയ ക൪ഷക സമിതിയിലെ അംഗങ്ങൾ. 250 ഏക്കറോളം സ്ഥലത്തായിരുന്നു പച്ചക്കറി കൃഷി. കനത്ത നഷ്ടമാണ് ഇത്തവണ മഴക്കാലത്ത് പച്ചക്കറി കൃഷിക്കുണ്ടായത്. വിളകൾ ഭൂരിഭാഗവും നശിച്ചു. ഉൽപാദനം കുറവായതോടെ ബാങ്ക് വായ്പയും മറ്റും വാങ്ങി നടത്തിയ കൃഷിയിൽനിന്ന് നാമമാത്ര വരുമാനം ലഭിക്കവെയാണ് തുക തിരിച്ചടക്കാനുള്ള നി൪ദേശം. തീരുമാനം മേഖലയിലെ ക൪ഷകരെ ദോഷകരമായി ബാധിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.