പാലക്കാട്ട് വഴിയോര കച്ചവടകൈവണ്ടികള്‍ കത്തിച്ചു

പാലക്കാട്: നഗരത്തിലെ  സ്റ്റേഡിയം ബസ് സ്റ്റാൻറ് പരിസരത്ത് വഴിയോര കച്ചവടം നടത്തിവന്ന ഏഴ് കൈവണ്ടികൾ  മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. തിങ്കളാഴ്ച രാത്രി കച്ചവടത്തിന് ശേഷം സാധനങ്ങൾ പെട്ടിയിലാക്കി ടാ൪പോളിനിട്ട് കെട്ടിവെച്ചിരുന്ന വണ്ടികളാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാവിലെ കച്ചവടക്കാ൪ എത്തിയപ്പോൾ വണ്ടിയും   സാധനങ്ങളും കത്തിനശിച്ച നിലയിലായിരുന്നു. 50,000 രൂപയോളം നഷ്ടം സംഭവിച്ചതായി  കൽപ്പാത്തി കുന്നുംപുറം  സ്വദേശി സലീം നോ൪ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സലീമിൻെറ മൂന്ന് വണ്ടികളും കൊടുവായൂ൪ സ്വദേശിയും വികലാംഗനുമായ  ശിവൻെറ വണ്ടിയും കത്തിനശിച്ചവയിൽ ഉൾപ്പെടും. 
പഴവ൪ഗങ്ങളാണ് കൈവണ്ടികളിൽ കച്ചവടം നടത്തിയിരുന്നത്. ഞായറാഴ്ച രാത്രി കൽപ്പാത്തി ചാത്തപുരത്ത് റോഡരികിൽ നി൪ത്തിയിട്ടിരുന്ന പഴം വിറ്റിരുന്ന കൈവണ്ടി കത്തിച്ചിരുന്നു. ഇതിൻെറ തുട൪ച്ചയായാണ് സ്റ്റേഡിയം ബസ് സ്റ്റാൻറ് പരിസരത്ത് കച്ചവടം നടത്തിയ വണ്ടികൾ കത്തിച്ചതെന്ന് പറയുന്നു. 
വ്യക്തിവൈരാഗ്യത്തിൻെറ പേരിൽ വണ്ടികൾ കത്തിച്ചതാവാമെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഡിയം ബസ് സ്റ്റാൻറിൻെറ പ്രവേശ സ്ഥലത്ത് കച്ചവടം നടത്തിയിരുന്ന വണ്ടികൾ ഒരു മാസം മുമ്പ്  പൊലീസ് പുറത്തേക്ക് മാറ്റിയിരുന്നു. പഴവ൪ഗങ്ങൾ വാങ്ങാനത്തെിയ വനിതാ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുട൪ന്നാണ് പൊലീസ് ഈ വണ്ടികൾ പുറത്തേക്ക് മാറ്റിയത്. 
സലീമിൻെറ പരാതിപ്രകാരം നോ൪ത് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ചെറുകിട കച്ചവടക്കാരുടെ ഉപജീവനം വഴിമുട്ടിച്ചതിന് ഉത്തരവാദികളായവ൪ക്കെതിരെ ക൪ശന നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.