സ്പിരിറ്റ് ഇറക്കുമതി: അതിര്‍ത്തിയില്‍ പ്രത്യേക ചെക്പോസ്റ്റ് -കലക്ടര്‍

നിലമ്പൂ൪: ഓണത്തിന് മുന്നോടിയായുള്ള സ്പിരിറ്റ് ഇറക്കുമതിയും മറ്റും തടയാൻ കേരള-തമിഴ്നാട് അതി൪ത്തിയിൽ പ്രത്യേക പൊലീസ് ചെക്പോസ്റ്റ് സ്ഥാപിക്കുമെന്ന് ജില്ലാ കലക്ട൪ കെ. ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു. അതി൪ത്തി പങ്കിടുന്ന വഴിക്കടവ് ആനമറിയിലാവും പ്രത്യേക പരിശോധന ഏ൪പ്പെടുത്തുക. ചുരം ഇറങ്ങിവരുന്ന വാഹനങ്ങളെ ക൪ശന പരിശോധനക്ക് വിധേയമാക്കും. യാത്രക്കാ൪ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ചെറിയ വാഹനങ്ങളും പരിശോധിക്കും. 
വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ ഇക്കാര്യം ച൪ച്ച ചെയ്തിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ പരിശോധനാ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവിൽ വാണിജ്യനികുതി, വനം, മോട്ടോ൪ വാഹനം, എക്സൈസ് ചെക്പോസ്റ്റുകൾ പ്രവ൪ത്തിക്കുന്നുണ്ട്. വാണിജ്യനികുതി-വനം ചെക്പോസ്റ്റുകൾക്ക് നടുവിലായാണ് പൊലീസിൻെറ ചെക്പോസ്റ്റ് സ്ഥാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.