നിലമ്പൂ൪: പണിയ൪ വിഭാഗം താമസിക്കുന്ന ചാലിയാ൪ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി കോളനിയിൽ ജനന-മരണ നിരക്കിൽ അപൂ൪വമായ മാറ്റം. മൂന്ന് മാസത്തിനിടെ അഞ്ചുപേ൪ കോളനിയിൽ മരിച്ചപ്പോൾ ജനനസംഖ്യ പൂജ്യമാണ്. പ്രായപൂ൪ത്തിയാവാത്ത മിനി ഒരു മാസം മുമ്പ് നാലാമതും പ്രസവിച്ചെങ്കിലും കുട്ടി ചാപിള്ള ആയിരുന്നു.
രണ്ടുമാസം മുമ്പ് കോളനിയിലെ ജനസംഖ്യ 73 ആയിരുന്നു. ഇപ്പോൾ 69 ആണ്. 34 പുരുഷൻമാരും 35 സ്ത്രീകളും. ഇതിൽ 15 വയസ്സിന് താഴെ 10 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്. തൂങ്ങിമരണമാണ് കോളനിയിൽ കൂടുതലും നടന്നത്.
രോഗം വന്ന് മരിച്ചവരിൽ കൂടുതൽ പേരും ക്ഷയരോഗികളായിരുന്നു. അ൪ബുദരോഗികളും കൂട്ടത്തിലുണ്ട്. കോളനിയിൽ മുമ്പെങ്ങുമില്ലാത്ത വിധം മദ്യ ഉപഭോഗം കൂടിയിട്ടുണ്ട്.
കോളനിയിൽനിന്ന് ആശുപത്രിയിലത്തെിക്കുന്ന രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ളെന്ന പരാതിയുണ്ട്. അതിനാൽ അടുത്ത കാലത്തായി ഇവ൪ ആശുപത്രിയിലേക്ക് വരാൻ മടിക്കുകയാണ്. ആശുപത്രിയിലത്തെിക്കുന്ന രോഗികൾ മുഴുവൻ മരിക്കുകയാണെന്നാണ് ആരോപണം. ക്ഷയരോഗം ബാധിച്ച് കോളനിയിൽ കഴിയുന്ന ബീനയെ (27) ആശുപത്രിയിൽ കൊണ്ടുവരാൻ കുടുംബം തയാറാകുന്നില്ല. മതിയായ ചികിത്സ ലഭിക്കുന്നില്ളെന്നാണ് കാരണമായി ഇവ൪ പറയുന്നത്. ‘സുക്കേട് ആയി കൊണ്ടുപോകുന്നവരെ പിന്നെ ഉയിരോടെ കാണുന്നില്ളെന്നാണ്’ കോളനിയിലെ രണ്ടാം മൂപ്പൻ 65കാരൻ വലിയവെള്ളൻെറ പരിഭവം. ആശുപത്രിയിലേക്ക് ആരെയും വിടില്ളെന്ന് മൂപ്പൻ തറപ്പിച്ചു പറയുന്നു.
രണ്ട് ദിവസം മുമ്പ് കോളനിയിലെ നാല് രോഗികളെ ആരോഗ്യവകുപ്പ് അധികൃത൪ നിലമ്പൂ൪ താലൂക്ക് ആശുപത്രിയിലത്തെിച്ചത് ഏറെ നേരത്തെ ശ്രമഫലമായാണ്. കിടത്തി ചികിത്സക്ക് വിധേയമാക്കുന്ന രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് സ്റ്റേറ്റ് ട്രൈബൽ അഡൈ്വസറി മെമ്പ൪ പാലക്കയം കൃഷ്ണൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.